ബിജെപി സ്ഥാനാർഥിത്വം മുസ്ലീങ്ങൾക്ക് നൽകില്ലെന്ന് കർണാടക മന്ത്രി - കർണാടക മന്ത്രി
മറ്റേത് സമുദായത്തിന് നൽകിയാലും മുസ്ലീങ്ങൾക്ക് നൽകില്ലെന്ന് കർണാടക മന്ത്രിയും ബിജെപി നേതാവുമായ കെ.എസ് ഈശ്വരപ്പ
ബിജെപി സ്ഥാനാർഥിത്വം മുസ്ലീങ്ങൾക്ക് നൽകില്ലെന്ന് കർണാടക മന്ത്രി
ബെംഗളുരു: ബിജെപി സ്ഥാനാർഥിത്വം മുസ്ലീങ്ങൾക്ക് നൽകില്ലെന്ന് കർണാടക മന്ത്രിയും ബിജെപി നേതാവുമായ കെ.എസ് ഈശ്വരപ്പ. ഹിന്ദു സമുദായത്തിലുള്ള ആർക്കും ബിജെപി സ്ഥാനാർഥിയാകാം. അല്ലെങ്കിൽ ലിംഗായത്തുകൾ, കുറുബകൾ, വോക്കലിഗകൾ, ബ്രാഹ്മണർ എന്നിവർക്കും സ്ഥാനാർഥിത്വം നൽകും എന്നാൽ മുസ്ലിമിന് നൽകില്ല. കർണാടകയിലെ ഗ്രാമവികസന-പഞ്ചായത്ത് രാജ് മന്ത്രിയാണ് കെ.എസ് ഈശ്വരപ്പ.