മുംബൈ: ബിജെപി ലോക്‌സഭാംഗം പ്രഗ്യാ സിംഗ് ഠാക്കൂറിന്‍റെ വിവാദ ഗോഡ്‌സെ പരാമർശത്തിൽ കേന്ദ്ര സർക്കാരും ബിജെപിയും ശക്തമായി അപലപിക്കുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മുതിർന്ന വ്യവസായി രാഹുൽ ബജാജിന്‍റെ പ്രസ്‌താവനയോട് പ്രതികരിക്കുകയായിരുന്നു അമിത് ഷാ. പ്രഗ്യക്കെതിരെ പാർട്ടി നടപടിയെടുത്തു. സർക്കാരോ ബിജെപിയോ ഇത്തരം പരാമർശങ്ങളെ പിന്തുണയ്ക്കുന്നില്ലെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
പ്രഗ്യാ സിംഗിന്‍റെ ഗോഡ്സെ അനുകൂല പരാമർശം; ബിജെപി അപലപിക്കുന്നുവെന്ന് അമിത് ഷാ - BJP strongly condemn Pragya's remarks on Godse says shah
സർക്കാരിനെ വിമർശിക്കാൻ ജനങ്ങൾക്ക് ഭയമാണെന്ന രാഹുൽ ബജാജിന്‍റെ പ്രസ്‌താവനയോട് പ്രതികരിക്കുകയായിരുന്നു അമിത് ഷാ
രാജ്യത്ത് ഭയത്തിന്‍റെ അന്തരീക്ഷമാണ് നിലനിൽക്കുന്നതെന്ന് രാഹുല്‍ ബജാജ് അഭിപ്രായപ്പെട്ടിരുന്നു. സർക്കാരിനെ വിമർശിക്കാൻ ജനങ്ങൾ ഭയക്കുന്നുവെന്നും രാഹുൽ ബജാജ് പറഞ്ഞു. എന്നാൽ ഒന്നിനെക്കുറിച്ചും ഭയപ്പെടേണ്ടതില്ലെന്നും മോദി സർക്കാർ മാധ്യമങ്ങളാൽ നിരന്തരം വിമർശിക്കപ്പെടുന്നുണ്ടെന്നും രാഹുൽ ബജാജിന് മറുപടിയായി അമിത് ഷാ പറഞ്ഞു. അത്തരമൊരു അന്തരീക്ഷമുണ്ടെന്ന് നിങ്ങൾ പറയുകയാണെങ്കിൽ അത് ഭേദപ്പെടുത്താൻ ഞങ്ങൾ പ്രവർത്തിക്കേണ്ടതുണ്ടെന്നും അമിത് ഷാ പറഞ്ഞു.സർക്കാർ വളരെ സുതാര്യമായ രീതിയിലാണ് പ്രവർത്തിക്കുന്നത്. എന്തെങ്കിലും തരത്തിൽ വിമർശനങ്ങൾ ഉണ്ടെങ്കിൽ അതിന്‍റെ യോഗ്യതയെ അടിസ്ഥാനമാക്കി മെച്ചപ്പെടുത്താൻ ശ്രമിക്കുമെന്നും അമിത് ഷാ വ്യക്തമാക്കി.