ന്യൂഡൽഹി:കൊവിഡ് മുക്തനായ ബിജെപി വക്താവ് സാംബിത് പത്ര പ്ലാസ്‌മ ദാനം ചെയ്‌തു. കൊവിഡ് മുക്തരായവർ പ്ലാസ്‌മ ദാനം ചെയ്യാൻ മുന്നോട്ട് വരണമെന്ന് സാംബിത് പത്ര ട്വിറ്ററിൽ കുറിച്ചു.
ബിജെപി വക്താവ് സാംബിത് പത്ര പ്ലാസ്‌മ ദാനം ചെയ്‌തു - Sambit Patra
കൊവിഡ് മുക്തരായവർ പ്ലാസ്‌മ ദാനം ചെയ്യാൻ മുന്നോട്ട് വരണമെന്നും സാംബിത് പത്ര ട്വിറ്ററിൽ കുറിച്ചു
ബിജെപി വക്താവ് സാംബിത് പത്ര പ്ലാസ്‌മ ദാനം ചെയ്‌തു
കൊവിഡ് മുക്തരായവരിൽ നിന്നും ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്നവർക്കാണ് പ്ലാസ്‌മ ദാനം ചെയ്യുന്നത്. പല സംസ്ഥാന സർക്കാരുകളും ആശുപത്രികളിൽ പ്ലാസ്‌മ ബാങ്ക് ആരംഭിച്ചുകഴിഞ്ഞു. പ്ലാസ്‌മ ദാനം ചെയ്യാൻ ആശുപത്രിയിൽ പോകുന്നതിന് മുമ്പ് ബിജെപി അധ്യക്ഷന്‍ ജെപി നദ്ദയുമായി കൂടിക്കാഴ്‌ച നടത്തിയ ഫോട്ടോകളും സാംബിത് പത്ര ട്വീറ്റിനൊപ്പം പങ്കുവച്ചു. കുറച്ച് ആഴ്‌ചകൾക്ക് മുമ്പാണ് സാംബിത് പത്രക്ക് കൊവിഡ് ബാധിച്ചത്. ഗുർഗോണിലെ സ്വകാര്യ ആശുപത്രിയിലാണ് സാംബിത് പത്ര ചികിത്സ തേടിയത്.