ജയ്‌പൂര്‍: രാജസ്ഥാനിലെ റിസോര്‍ട്ടിലേക്ക് ഗുജറാത്ത് എംഎല്‍മാരെ മാറ്റിയ സംഭവത്തില്‍ കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി ബിജെപി. പാര്‍ട്ടി നേതാവായ നാരായണ്‍ പുരോഹിതാണ് സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ചത്. കൊവിഡിനെതിരെ ജാഗ്രത പുലര്‍ത്തുന്നുണ്ടെന്ന് സര്‍ക്കാര്‍ പറയുന്നതിനിടെയാണ് 22 എംഎല്‍മാരെ ഹോട്ടലിലേക്ക് മാറ്റി പാര്‍പ്പിച്ചതെന്നും പരാതി നല്‍കിയിട്ടുണ്ടെന്നും ബിജെപി നേതാവ് വ്യക്തമാക്കി.
ഗുജറാത്ത് എംഎല്‍മാരെ മാറ്റിയ സംഭവം; കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി ബിജെപി - രാജസ്ഥാനിലെ റിസോര്‍ട്ടിലേക്ക് ഗുജറാത്ത് എംഎല്‍മാരെ മാറ്റിയ കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി ബിജെപി
ബിജെപി നേതാവായ നാരായണ്‍ പുരോഹിതാണ് സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ചത്.

രാജസ്ഥാനിലെ റിസോര്‍ട്ടിലേക്ക് ഗുജറാത്ത് എംഎല്‍മാരെ മാറ്റിയ കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി ബിജെപി
രാജ്യസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയെ ഭയന്നാണ് കോണ്‍ഗ്രസ് എംഎല്‍എമാരെ മാറ്റിയതെന്നാണ് കരുതപ്പെടുന്നു. നിയമസഭയില്‍ നിന്നും മൂന്ന് കോണ്‍ഗ്രസ് എംഎല്‍മാര്‍ രാജിവെച്ചതോടെ പാര്‍ട്ടി എംഎല്‍മാരെ രാജസ്ഥാനിലെ സിരോഹിയിലേക്ക് മാറ്റുകയായിരുന്നു. ജൂണ്‍ 19നാണ് ഗുജറാത്ത്,രാജസ്ഥാന്‍,മധ്യപ്രദേശ്,കര്‍ണാടകം,ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ 24 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ്.