ന്യൂഡൽഹി: തനിക്ക് നേരെ ഏത് നിമിഷവും വധശ്രമം ഉണ്ടായേക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ. മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയെ പോലെ താൻ വധിക്കപ്പെടാൻ സാധ്യതയുണ്ടെന്നും കേജരിവാൾ ആരോപിച്ചു. ബിജെപി തന്‍റെ ജീവനെടുക്കാന്‍ നടക്കുകയാണെന്നും തന്നെ ഉടൻ തന്നെ അവർ കൊലപ്പെടുത്തുമെന്നും കേജരിവാൾ പറഞ്ഞു. ഇന്ദിര ഗാന്ധിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊലപ്പെടുത്തിയത് പോലെ തന്നെയും കൊലപ്പെടുത്തുമെന്ന് കേജരിവാൾ കൂട്ടിച്ചേർത്തു.
ഇന്ദിര ഗാന്ധിയെ പോലെ താനും കൊല്ലപ്പെടുമെന്ന് അരവിന്ദ് കേജരിവാൾ - ബിജെപി
ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രൂക്ഷവിമർശനങ്ങളാണ് കേജരിവാളും ആം ആദ്മി പാർട്ടിയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഉയർത്തുന്നത്.
ഫയൽ ചിത്രം
അതേസമയം കേജരിവാളിന് മറുപടിയുമായി ഡൽഹി പൊലീസ് രംഗത്തെത്തി. മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ള സുരക്ഷ ഉദ്യോഗസ്ഥർ തങ്ങളുടെ ജോലിയിൽ ആത്മാർഥതയുള്ളവരാണെന്നും എല്ലാ രാഷ്ട്രീയ പാർട്ടിയിലെയും മുതിർന്ന നേതാക്കൾക്ക് സുരക്ഷ ഒരുക്കുന്നവരാണെന്നും ഡൽഹി പൊലീസ് വ്യക്തമാക്കിയതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രൂക്ഷവിമർശനങ്ങളാണ് കേജരിവാളും ആം ആദ്മി പാർട്ടിയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഉയർത്തുന്നത്.