ന്യൂഡൽഹി:ബിജെപിയും ആര്‍എസ്എസും ജെഎന്‍യു അടച്ചുപൂട്ടാന്‍ ആഗ്രഹിക്കുന്നുവെന്നും അതിനായി പദ്ധതികള്‍ രൂപീകരിക്കുന്നുവെന്നും സിപിഐ നേതാവ് ഡി.രാജ. ബിജെപി നേതാക്കള്‍ പ്രത്യേകിച്ച് സുബ്രമണ്യസ്വാമി ഉള്‍പ്പെടെയുള്ളവര്‍ ജെഎന്‍യു വിരുദ്ധരാണ്. ഈ നേതാക്കള്‍ കാരണം രാജ്യത്തിന്‍റെ അഖണ്ഡത നഷ്ടപ്പെട്ടു. ജനം അവരുടെ താല്‍പര്യങ്ങള്‍ മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയും ആര്‍എസ്എസും ജെന്‍എന്‍യു അടച്ചുപൂട്ടാന്‍ ആഗ്രഹിക്കുന്നതായി ഡി രാജ - ഡി രാജ
ബിജെപി നേതാക്കള്‍ പ്രത്യേകിച്ച് സുബ്രമണ്യസ്വാമി ഉള്‍പ്പെടെയുള്ളവര്‍ ജെഎന്‍യു വിരുദ്ധരാണ്. ഈ നേതാക്കള്‍ കാരണം രാജ്യത്തിന്‍റെ അഖണ്ഡത നഷ്ടപ്പെട്ടു. ജനം അവരുടെ താല്‍പ്പര്യങ്ങള്‍ മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയും ആര്‍എസ്എസും ജെന്‍എന്‍യു അടച്ചുപൂട്ടാന്‍ ആഗ്രഹിക്കുന്നതായി ഡി രാജ
ജനുവരി 5ന് ജെഎൻയു ക്യാമ്പസിൽ അക്രമം ഉണ്ടാകുകയും മുഖംമൂടി ധരിച്ച ഒരു സംഘം സർവകലാശാലയിലെ അധ്യാപകരെയും വിദ്യാർഥികളെയും ആക്രമിക്കുകയും ചെയ്തു. ആക്രമണത്തിൽ ജെഎൻയു സ്റ്റുഡന്‍റ്സ് യൂണിയൻ പ്രസിഡന്‍റ് ഐഷെ ഘോഷ് ഉൾപ്പെടെ നിരവധി വിദ്യാർഥികൾക്കും അധ്യാപകർക്കും പരിക്കേറ്റു.
അക്രമവുമായി ബന്ധപ്പെട്ട് ജെഎൻയു പ്രസിഡന്‍റ് ഐഷെ ഘോഷ്, പങ്കജ് മിശ്ര, വാസ്‌കർ വിജയ് എന്നിവരെ ഡല്‍ഹി പൊലീസ് തിങ്കളാഴ്ച ചോദ്യം ചെയ്യുകയും അവരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു.