ന്യൂഡല്‍ഹി: ഹാര്‍ദിക് പട്ടേലിനെ ബിജെപി തുടർച്ചയായി ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണെന്ന ആരോപണം ഉന്നയിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. യുവാക്കളുടെ തൊഴിലിനും കർഷകരുടെ അവകാശങ്ങൾക്കുമായി പട്ടേൽ പോരാടുകയാണെന്നും പ്രിയങ്ക ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. ഹാർദിക് സമൂഹത്തിന് വേണ്ടി പോരാടി, ജനങ്ങള്‍ക്ക് വേണ്ടി ജോലി തേടി, കർഷക പ്രസ്ഥാനം നടത്തി. ബിജെപി ഇതിനെ രാജ്യദ്രോഹി എന്നാണ് വിളിച്ചത്. പ്രിയങ്ക ആരോപിച്ചു.
ഹാര്‍ദിക് പട്ടേലിനെ ബിജെപി തുടർച്ചയായി ഉപദ്രവിക്കുന്നു; പ്രിയങ്ക ഗാന്ധി - Hardik Patel
ഹാർദിക് സമൂഹത്തിന് വേണ്ടി പോരാടി, ജനങ്ങള്‍ക്ക് വേണ്ടി ജോലി തേടി, കർഷക പ്രസ്ഥാനം നടത്തി. ബിജെപി ഇതിനെ രാജ്യദ്രോഹി എന്നാണ് വിളിച്ചത്. പ്രിയങ്ക ആരോപിച്ചു
ഹാര്‍ദിക് പട്ടേലിനെ ബിജെപി തുടർച്ചയായി ഉപദ്രവിക്കുന്നു
2015 ഓഗസ്റ്റ് 25 ന് അഹമ്മദാബാദിൽ പട്ടേൽ വിഭാഗം നടത്തിയ റാലിക്കിടെ അക്രമമുണ്ടായ കേസിൽ രാജ്യദ്രോഹക്കുറ്റത്തിന് പട്ടേലിനെ അറസ്റ്റ് ചെയ്‌തിരുന്നു. 2016ൽ ജാമ്യം ലഭിച്ചിട്ടും 2018ൽ പട്ടേലിനും മറ്റ് പ്രതികൾക്കും എതിരെ കോടതി കുറ്റം ചുമത്തി. തുടർച്ചയായി കോടതിയിൽ ഹാജരാകാതെ വിചാരണ വൈകിപ്പിക്കുകയാണ് പട്ടേൽ ചെയ്യുന്നതെന്ന് കോടതി നിരീക്ഷിച്ചു.