ന്യൂഡൽഹി: പ്രതിപക്ഷ പാർട്ടികളുടെ അഭിപ്രായങ്ങള്‍ കേട്ട് റിപ്പബ്ലിക് ദിനത്തിൽ ട്രാക്ടർ റാലി നടത്താനുള്ള കർഷകരുടെ തീരുമാനം തെറ്റാണെന്ന് ബിജെപി ദേശീയ വക്താവ് ഷാനവാസ് ഹുസൈൻ ഇടിവി ഭാരതിനോട് പറഞ്ഞു. കർഷകർക്കായി സർക്കാർ എപ്പോഴും വാതിലുകൾ തുറന്നിട്ടിരിക്കുകയാണെന്നും അവരുമായി എപ്പോള്‍ വേണമെങ്കിലും സംവദിക്കുന്നതിനും സംസാരിക്കാനും സര്‍ക്കാര്‍ താല്‍പര്യപ്പെടുന്നുവെന്നും ഷാനവാസ് ഹുസൈന്‍ പറഞ്ഞു.
റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ റാലി നടത്താനുള്ള കര്‍ഷകരുടെ തീരുമാനം തെറ്റെന്ന് ബിജെപി - കര്‍ഷക പ്രതിഷേധം ബിജെപി വാര്‍ത്തകള്‍
കർഷകർക്കായി സർക്കാർ എപ്പോഴും വാതിലുകൾ തുറന്നിട്ടിരിക്കുകയാണെന്നും അവരുമായി എപ്പോള്‍ വേണമെങ്കിലും സംവദിക്കുന്നതിനും സംസാരിക്കാനും സര്‍ക്കാര്‍ താല്‍പര്യപ്പെടുന്നുവെന്നും ഷാനവാസ് ഹുസൈന്‍ പറഞ്ഞു
![റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ റാലി നടത്താനുള്ള കര്‍ഷകരുടെ തീരുമാനം തെറ്റെന്ന് ബിജെപി Shahnawaz Hussain Sanjay Mayukh Farmers Protest Farmers Tractor Rally Republic Day BJP questions tractor rally timing BJP questions timing of farmers tractor rally റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ റാലി നടത്താനുള്ള കര്‍ഷകരുടെ തീരുമാനം തെറ്റെന്ന് ബിജെപി റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ റാലി വാര്‍ത്തകള്‍ ട്രാക്ടര്‍ റാലി കര്‍ഷക പ്രതിഷേധം ബിജെപി വാര്‍ത്തകള്‍ ഷാനവാസ് ഹുസൈന്‍ വാര്‍ത്തകള്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10377697-620-10377697-1611583610614.jpg)
റിപ്പബ്ലിക് ദിനം രാജ്യത്തെ സൈനിക വൈദഗ്ധ്യം പ്രകടിപ്പിക്കുന്നതിനുള്ളതാണെന്ന് കർഷകർ മനസിലാക്കണമെന്നും കർഷകർ സർക്കാരുമായി യോജിച്ച് പോകണമെന്നും ജനുവരി 26 ന് റാലി നടത്തരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കർഷകരുടെ ആവശ്യങ്ങളിൽ പകുതിയിലധികം സർക്കാർ അംഗീകരിച്ചിട്ടുണ്ടെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ കര്‍ഷകരെ കബളിപ്പിക്കുകയാണെന്നും അവര്‍ക്ക് ആത്മാര്‍ഥമായ താല്‍പര്യമില്ലെന്ന് കര്‍ഷകര്‍ തിരിച്ചറിയണമെന്നും ഷാനവാസ് പറഞ്ഞു.
സുഭാഷ് ചന്ദ്രബോസിന്‍റെ 125-ാം ജന്മവാർഷികാഘോഷത്തിൽ 'ജയ് ശ്രീ റാം' മുദ്രാവാക്യം മുഴക്കിയതിനെതിരെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രതികരിച്ചത് ശരിയായ രീതിയിലല്ലെന്നും ഷാനവാസ് ഹുസൈൻ വിമർശിച്ചു.