കേരളം

kerala

ETV Bharat / bharat

ജമ്മു കശ്‌മീരില്‍ നേരിട്ടത് വലിയ വെല്ലുവിളി; സര്‍ക്കാരിനെ ന്യായീകരിച്ച് സാംബിത് പത്ര - article 370

ജമ്മു കശ്‌മീര്‍ വിഷയത്തില്‍ സ്വാതന്ത്ര്യവും സുരക്ഷയും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിര്‍ത്താനാണ് കോടതി ആവശ്യപ്പെട്ടിട്ടുള്ളതെന്നും അവലോകന സമിതി റിപ്പോർട്ട് നൽകുന്നതുവരെ കാത്തിരിക്കുമെന്നും ബിജെപി വക്താവ് സാംബിത് പത്ര.

BJP  Jammu and Kashmir  Supreme Court  article 370  ജമ്മുകശ്മീരില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പുനപരിശോധിക്കണമെന്ന് സുപ്രിംകോടതി
ജമ്മു കശ്‌മീരില്‍ നേരിട്ടത് വലിയ വെല്ലുവിളി; സര്‍ക്കാരിനെ ന്യായീകരിച്ച് സാംബിത് പത്ര

By

Published : Jan 10, 2020, 7:34 PM IST

Updated : Jan 10, 2020, 8:13 PM IST

ന്യൂഡല്‍ഹി: ജമ്മു കശ്‌മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പുന പരിശോധിക്കാന്‍ സുപ്രീംകോടതി പ്രദേശിക ഭരണകൂടത്തിന് നിര്‍ദ്ദേശം നല്‍കിയ വിഷയത്തില്‍ സര്‍ക്കാരിനെ ന്യായീകരിച്ച് ബിജെപി വക്താവ് സാംബിത് പത്ര. സ്വാതന്ത്ര്യവും സുരക്ഷയും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിര്‍ത്താനാണ് കോടതി ആവശ്യപ്പെട്ടിട്ടുള്ളതെന്നും അവലോകന സമിതി റിപ്പോർട്ട് നൽകുന്നതുവരെ കാത്തിരിക്കുമെന്നും സാംബിത് പത്ര പറഞ്ഞു.

നേരിട്ടത് വലിയ വെല്ലുവിളി;സര്‍ക്കാരിനെ ന്യായീകരിച്ച് സാംബിത് പത്ര

ഇത്രയും വലിയ വെല്ലുവിളി നേരിട്ട സര്‍ക്കാരിനെ അഭിനന്ദിക്കാന്‍ ആഗ്രഹിക്കുന്നെന്നും ആർട്ടിക്കിൾ 370 റദ്ദാക്കിയതിനുശേഷം അക്രമങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും ഇതുമായി ബന്ധപ്പെട്ട് ഒരു ജീവൻ പോലും നഷ്ടപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വിഘടനവാദി നേതാവായ യാസിൻ മാലിക്കുമായി മുൻ പ്രധാനമന്ത്രി മൻ‌മോഹൻ സിംഗ് കൈ കൊടുത്തു. ആ ദിവസങ്ങൾ കഴിഞ്ഞു. ഇത് വിഘടനവാദികളുടെ സമയമല്ല വികസനത്തിന്‍റെ സമയമാണെന്നും സാംബിത് പത്ര പറഞ്ഞു. ഭരണഘടനയുടെ ആർട്ടിക്കിൾ 19 പ്രകാരം ഇന്‍റര്‍നെറ്റ് ലഭ്യമാക്കുകയെന്നത് മൗലികാവകാശമാണെന്നും കേന്ദ്രഭരണ പ്രദേശത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങൾ പുനപരിശോധിക്കാനും സുപ്രീം കോടതി ജമ്മു കശ്‌മീര്‍ ഭരണകൂടത്തോട് ആവശ്യപ്പെട്ടിരുന്നു.

Last Updated : Jan 10, 2020, 8:13 PM IST

ABOUT THE AUTHOR

...view details