ബിജെപി ജനങ്ങളെ ഭീഷണിപ്പെടുത്തുന്നു: മമത ബാനര്‍ജി - വ്യാജ പാര്‍ട്ടിയാണ് ബിജെപിയെന്ന് മമതാ ബാനര്‍ജി
ബിജെപി ഒരു വ്യാജ പാര്‍ട്ടിയാണ്. വ്യാജ വാര്‍ത്തകള്‍ മാത്രം നല്‍കാനാണ് ബിജെപിക്ക് താല്‍പര്യമെന്നും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി

കൃഷ്ണനഗർ: മതത്തിന്‍റെ അടിസ്ഥാനത്തില്‍ രാജ്യം ഭിന്നിപ്പിക്കാനായി തോക്കുകളും വെടിയുണ്ടകളും ഉപയോഗിച്ച് ജനങ്ങളെ ഭീഷണിപ്പെടുത്തുന്ന വ്യാജ പാര്‍ട്ടിയാണ് ബിജെപിയെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. കൃഷ്ണനഗറിൽ നടന്ന തൃണമൂല്‍ പ്രവര്‍ത്തകരുടെ കൺവെൻഷനില്‍ സംസാരിക്കുകയായിരുന്നു മമത. ബിജെപി ഒരു വ്യാജ പാര്‍ട്ടിയാണ്. വ്യാജ വാര്‍ത്തകള്‍ മാത്രം നല്‍കാനാണ് ബിജെപിക്ക് താല്‍പര്യം. ഞാൻ ജനിച്ചത് ഹിന്ദുസ്ഥാനിലാണ്. തോക്കുകളും വെടിയുണ്ടകളും ഉപയോഗിച്ച് ആളുകളെ ആക്രമിക്കുന്ന ബിജെപി ഭരിക്കുന്ന രാജ്യത്തിലല്ലെന്നും മമത പറഞ്ഞു. ബിജെപി നേതൃത്വം നല്‍കുന്ന കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ ഐക്യം തകര്‍ക്കുന്നുവെന്നും അവര്‍ പറഞ്ഞു.