ബിജെപി പാർലമെന്‍ററി പാര്‍ട്ടി യോഗം ചൊവ്വാഴ്‌ച
അധികാരത്തിലേറിയതിന് ശേഷം സർക്കാർ സ്വീകരിക്കുന്ന പ്രധാന തീരുമാനങ്ങൾ, ആദ്യ ബജറ്റ് അവതരണം, ബില്ലുകൾ പാസാക്കൽ എല്ലാം തന്നെ പ്രതീക്ഷയോടെയാണ് രാജ്യം കാത്തിരിക്കുന്നത്.
ന്യൂഡൽഹി: ബിജെപിയുടെ പാർലമെന്‍ററി പാർട്ടി യോഗം ചൊവ്വാഴ്‌ച. പ്രധാനമന്ത്രി നരേന്ദ്രമോദി 380 എംപിമാർക്കുള്ള അജണ്ട തയ്യാറാക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. പാർലമെന്‍റിലെ എക്കാലത്തെയും ഉയർന്ന കണക്കാണിത്. മെയ് മാസത്തിൽ അധികാരത്തിലേറിയതിന് ശേഷം സർക്കാർ സ്വീകരിക്കുന്ന പ്രധാന തീരുമാനങ്ങൾ, ആദ്യ ബജറ്റ് അവതരണം, നിരവധി ബില്ലുകൾ പാസാക്കൽ എല്ലാം തന്നെപ്രതീക്ഷയോടെയാണ് രാജ്യം കാത്തിരിക്കുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പിൽ അവതരിപ്പിച്ച 75 വയസ്സ് പ്രായപരിധി കണക്കിലെടുത്ത് ബിജെപി യോഗത്തിൽ മുതിർന്ന നേതാക്കളായ എൽ കെ അദ്വാനിയും മുരളി മനോഹർ ജോഷിയും പങ്കെടുക്കില്ലെന്നാണ് സൂചന. ആദ്യ യോഗം ജൂൺ 25 ന് നിശ്ചയിച്ചിരുന്നെങ്കിലും രാജസ്ഥാനിലെ ബിജെപി പ്രസിഡന്‍റും രാജ്യസഭാംഗവുമായ മദൻലാൽ സൈനിയുടെ മരണത്തെ തുടർന്ന് മാറ്റിവയ്ക്കുകയായിരുന്നു.