ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കെതിരെ വീണ്ടും വിവാദ പരാമർശവുമായി ബിജെപി രംഗത്ത്. 1984 ലെ സിഖ് വിരുദ്ധ കലാപത്തിൽ കൂട്ടകൊല നടത്തിയത് രാജീവ് ഗാന്ധി സർക്കാരെന്ന് ബിജെപി. സ്വന്തം പൗരന്മാരെ കൊന്നൊടുക്കാൻ നേരിട്ട് ഉത്തരവിട്ടത് രാജീവ് ഗാന്ധിയാണെന്നും ബിജെപിയുടെ ആരോപണം. കലാപത്തിന് ആഹ്വാനം നടത്തിയത് അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഓഫീസിൽ നിന്ന് നേരിട്ടാണെന്നും ബിജെപി ഔദ്യോഗിക പേജിൽ ട്വീറ്റ് ചെയ്തു.
അഴിമതിയും കലാപവും: രാജീവ് ഗാന്ധിക്കെതിരെ വീണ്ടും ബിജെപി - rajeev gandhi
സിഖ് വിരുദ്ധ കലാപത്തിൽ കൂട്ടകൊല നടത്തിയത് രാജീവ് ഗാന്ധി സർക്കാരെന്ന് ബിജെപി.
തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ രാജീവ് ഗാന്ധിക്കെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി രൂക്ഷ വിമർശനങ്ങൾ നടത്തിയതിന് പിന്നാലെയാണ് ബിജെപിയുടെ ട്വിറ്റർ ആക്രമണം. 1987ലെ രാജീവ് ഗാന്ധിയുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തെ പരാമര്‍ശിച്ചാണ് മോദി ഇന്നലെ ആരോപണത്തിന് മൂർച്ച കൂട്ടിയത്. ഇന്ത്യയുടെ നാവികസേന കപ്പലായ ഐഎന്‍എസ് വിരാടിനെ രാജീവ് ഗാന്ധി കുടുംബത്തെ ടൂറിന് കൊണ്ടു പോകാനുള്ള പ്രൈവറ്റ് ടാക്‌സിയാക്കിയെന്നാണ് പ്രധാനമന്ത്രി ആരോപിച്ചത്. ബോഫോഴ്സ് കേസ് പ്രതിയായിരുന്ന രാജീവ് ഗാന്ധിയുടെ പേരില്‍ വോട്ട് ചോദിച്ച് തെരഞ്ഞെടുപ്പിനെ നേരിടാന്‍ കോണ്‍ഗ്രസിന് ധൈര്യമുണ്ടോ എന്നും മോദി ചോദിച്ചിരുന്നു. രാജീവ് ഗാന്ധി ഒന്നാം നമ്പർ അഴിമതിക്കാരായാണ് മരിച്ചതെന്ന പരാമർശവും വലിയ വിവാദമായിരുന്നു.