ന്യൂഡൽഹി:ഭരണഘടനയുടെ ഘാതകരായി മോദി സർക്കാർ മാറിയെന്ന് എഎം ആരിഫ് ലോക്‌സഭയിൽ പറഞ്ഞു. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയത്തെ എതിർത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൗരത്വ ഭേദഗതി നിയമം നടപ്പാക്കിയ സർക്കാർ ഗാന്ധിജിയുടെ ആശയങ്ങളെയാണ് കൊലപ്പെടുത്തിയത്. ഹിന്ദു-മുസ്ലിം ഐക്യത്തിനുവേണ്ടി നിലകൊണ്ട ഗാന്ധിജി റാമിനും റഹിമിനും വേണ്ടിയുള്ളതാണ് ഇന്ത്യയെന്ന് പറഞ്ഞു. ഒരു വിഭാഗത്തിനുവേണ്ടി മാത്രമുള്ളതാണ് ഈ രാജ്യമെന്ന് കേന്ദ്രം പറയുന്നു. പ്രക്ഷോഭകരെ വെടിവച്ചുകൊല്ലണമെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ ആഹ്വാനം ചെയ്‌തതുവഴി ഗോഡ്‌സെയുടെ തോക്ക് ഉപേക്ഷിക്കില്ലെന്ന് ബിജെപി പ്രഖ്യാപിച്ചിരിക്കുകയാണ്.
ഗോഡ്‌സെയുടെ തോക്ക് ബിജെപി ഉപേക്ഷിക്കുന്നില്ല: എഎം ആരിഫ് എംപി
പ്രക്ഷോഭകരെ വെടിവച്ചുകൊല്ലണമെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ ആഹ്വാനം ചെയ്‌തതുവഴി ഗോഡ്‌സെയുടെ തോക്ക് ഉപേക്ഷിക്കില്ലെന്ന് ബിജെപി പ്രഖ്യാപിച്ചിരിക്കുകയാണെന്ന് അഡ്വ. എഎം ആരിഫ് എംപി
ഗോഡ്‌സെയുടെ തോക്ക് ബിജെപി ഉപേക്ഷിക്കുന്നില്ല: അഡ്വ. എ എം ആരിഫ് എംപി
ഭരണഘടന ഉറപ്പുനൽകുന്ന മതനിരപേക്ഷതയ്‌ക്കും തുല്യതയ്‌ക്കും എതിരാണ് പൗരത്വ ഭേദഗതി നിയമം. നിയമഭേദഗതിയെ മുമ്പ് പിന്തുണച്ചവർ തന്നെ പാർലമെന്‍റില്‍ ഇപ്പോൾ എതിർത്തു പറയുന്നു. ഇതാണ് ജനങ്ങളുടെ ശക്തി. രാജ്യത്താകെ ജനങ്ങൾ തെരുവിലാണ്. ഭരണഘടനയെ സംരക്ഷിക്കാൻ തെരുവിലിറങ്ങിയവരെ വെടിവച്ചുകൊല്ലുകയാണ്. മോദി സർക്കാരിന്‍റെ തനിനിറം ലോകരാജ്യങ്ങൾ തിരിച്ചറിയുകയാണെന്നും ആരിഫ് പറഞ്ഞു.