ന്യൂഡല്‍ഹി: രാംലീല മൈതാനിയില്‍ നടന്ന റാലിയില്‍ നരേന്ദ്ര മോദിയെ പുകഴ്ത്തി ബി.ജെ.പി നേതാക്കള്‍. തലസ്ഥാനത്തെ അനധികൃത കോളനികളെ ക്രമീകരിച്ചതില്‍ പ്രധാനമന്ത്രിക്ക് നേതാക്കള്‍ നന്ദി പറഞ്ഞു. പാവങ്ങളുടെ 'മിശിഹ'യാണ് മോദിയെന്ന് ഡല്‍ഹി ബി.ജെ.പി പ്രസിഡന്‍റ് മനീഷ് തിവാരി പറഞ്ഞു. വാഗ്ദാനങ്ങളില്‍ നിന്നും ബി.ജെ.പി പിന്നോട്ട് പോകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡല്‍ഹി ചുരുങ്ങിയത് അഞ്ച് വര്‍ഷമെങ്കിലും ബി.ജെ.പി ഭരിക്കണമെന്നും മനീഷ് തിവാരി പറഞ്ഞു.
ബി.ജെ.പി വാഗ്ദാനങ്ങള്‍ മറക്കില്ല, മോദി മിശിഹയെന്നും മനീഷ് തിവാരി - പാവങ്ങളുടെ 'മിഷിഹ'യാണ് മോദി
ബി.ജെ.പി ഹിന്ദുരാഷ്ട്രം നിര്‍മിക്കാന്‍ ശ്രമിക്കുന്നില്ലെന്ന് മീനാക്ഷി ലേഖി എംപി പറഞ്ഞു.

ബി.ജെ.പി വാഗ്ദാനങ്ങള്‍ മറക്കില്ല, മോദി മിഷിഹയെന്നും മനീഷ് തിവാരി
ബി.ജെ.പി വാഗ്ദാനങ്ങള്‍ മറക്കില്ല, മോദി മിഷിഹയെന്നും മനീഷ് തിവാരി
ബി.ജെ.പി ഹിന്ദുരാഷ്ട്രം നിര്‍മിക്കാന്‍ ശ്രമിക്കുന്നില്ലെന്ന് മീനാക്ഷി ലേഖി എംപി പറഞ്ഞു. എന്നാല്‍ ഹിന്ദുസ്ഥാന്‍റെ തത്വങ്ങള്‍ തങ്ങള്‍ പിന്‍തുടരും. പ്രതിപക്ഷപാര്‍ട്ടികള്‍ പ്രൗരത്വ നിയമത്തിനെതിരെ വിദ്യാര്‍ഥികളെ തെരുവിലിറക്കുകയാണെന്നും മീനാക്ഷി ലേഖി വിമര്‍ശിച്ചു. ഡല്‍ഹിയിലെ 1731 അനധികൃത കോളനികളിലെ 40 ലക്ഷം താമസക്കാര്‍ക്ക് മോദി ഉടമസ്ഥാവകാശം നല്‍കിയെന്ന് ഹന്‍സ്‌രാജ് ഹന്‍സ് എംപി പറഞ്ഞു.