ജമ്മു/പൂഞ്ച്: ബിജെപി എംപി ജുഗൽ കിഷോർ ശർമക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. പനിയെ തുടര്‍ന്നാണ് കൊവിഡ് പരിശോധനക്ക് വിധേയനായതെന്നും അത് പൊസിറ്റീവ് ആയതായും അതിനാല്‍ താനുമായി സമ്പർക്കത്തില്‍ ഉള്ളവരെല്ലാം കൊവിഡ് ടെസ്റ്റ് നടത്തണമെന്നും ശര്‍മ്മ ട്വീറ്റ് ചെയ്തു. സാമൂഹ്യനീതി, ശാക്തീകരണ സഹമന്ത്രി കൃഷൻ പാൽ ഗുർജറിനും കഴിഞ്ഞ ദിവസം കൊവിഡ് പോസിറ്റീവായിരുന്നു. അദ്ദേഹവും ട്വിറ്ററിലൂടെ ആണ് ഇക്കാര്യം അറിയിച്ചത്. താനുമായി ബന്ധമുണ്ടായിരുന്നവരെല്ലാം കൊവിഡ് പരിശോധന നടത്തണമെന്ന് അദ്ദേഹം ഹിന്ദിയില്‍ ട്വീറ്റ് ചെയ്തിരുന്നു.
ബിജെപി എംപി ജുഗൽ കിഷോർ ശർമക്ക് കൊവിഡ്; 33 ലക്ഷം കടന്ന് രാജ്യത്തെ കൊവിഡ് ബാധ - ജുഗൽ കിഷോർ ശർമക്ക് കൊവിഡ് ബാധ
പനിയെ തുടര്‍ന്നാണ് കൊവിഡ് പരിശോധനക്ക് വിധേയനായതെന്നും അത് പൊസിറ്റീവ് ആയതായും അതിനാല്‍ താനുമായി സമ്പർക്കത്തില്‍ ഉള്ളവരെല്ലാം കൊവിഡ് ടെസ്റ്റ് നടത്തണമെന്നും ജുഗൽ കിഷോർ ശര്‍മ്മ ട്വീറ്റ് ചെയ്തു.
ബിജെപി എംപി ജുഗൽ കിഷോർ ശർമക്ക് കൊവിഡ് ബാധ; 33 ലക്ഷം കടന്ന് രാജ്യത്തെ ആകെ കൊവിഡ് ബാധ
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയില്‍ 75,760 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 33 ലക്ഷം കടന്നതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. 1,023 പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ മരണസംഖ്യ 60,472 ആയി. 25,23,772 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.