കാർ അപകടത്തില്‍ ബിജെപി എംപിക്ക് പരിക്ക് - എം പി തിരാത്ത് സിംഗ് റാവത്ത്
ഉത്തരാഖണ്ഡിലെ ഖർവാളില്‍ നിന്നുള്ള എം.പിയാണ് അപകടത്തില്‍പ്പെട്ടത്
കാർ അപകടത്തില്‍ ബിജെപി എംപിക്ക് പരിക്ക്
ഉത്തരാഖണ്ഡ്:ബിജെപി എം പി തിരാത് സിംഗ് റാവത്തിന്‍റെ കാർ അപകടത്തില്‍പ്പെട്ടു. ഹരിദ്വാറിലെ ഭീംഗോഡയ്ക്ക് സമീപത്താണ് അപകടം നടന്നത്. ഉത്തരാഖണ്ഡിലെ ഖർവാളില്‍ നിന്നുള്ള എം പിയാണ് തിരാത് സിംഗ് റാവത്ത്. തലകീഴായി മറിഞ്ഞ കാറില്‍ നിന്ന് എം.പി രക്ഷപ്പെട്ടത് തലനാഴിരയ്ക്ക്. ഹരിദ്വാറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച എം പിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.