ന്യൂഡല്‍ഹി:അഖിലേന്ത്യാ മജ്ലി-ഇ-ഇറ്റെഹാദുൽ മുസ്ലിമീൻ (എ.ഐ.ഐ.എം) മേധാവിയും ഹൈദരാബാദ് എം.പിയുമായ അസദുദ്ദീൻ ഉവൈസിയെ 'കോമാളി' യെന്ന് വിളിച്ച് ബിജെപി എം.പി അരവിന്ദ് ധർമ്മപുരി. മുസ്ലീം വോട്ടുകളുടെ ബ്രോക്കറാണ് ഉവൈസി എന്നും അദ്ദേഹം പറഞ്ഞു. ഉവൈസിയെ ക്രെയിൻ ഉപയോഗിച്ച് തലകീഴായി തൂക്കി താടി ഷേവ് ചെയ്ത് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന് അയച്ച് കൊടുക്കുമെന്ന് ധർമ്മപുരി നേരത്തെ പറഞ്ഞിരുന്നു.
അസദുദ്ദീൻ ഉവൈസിയെ ഭീഷണിപ്പെടുത്തി ബി.ജെ.പി എം.പി
ഒവൈസിയെ ക്രെയിൻ ഉപയോഗിച്ച് തലകീഴായി തൂക്കി താടി ഷേവ് ചെയ്ത് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന് അയച്ച് കൊടുക്കുമെന്ന് ധർമ്മപുരി നേരത്തെ പറഞ്ഞിരുന്നു.
ഉവൈസി ഒരു കോമാളിയാണെന്നും അദ്ദേഹത്തെ തലകീഴായി തുക്കണമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കസില്‍ കോമാളികള്‍ ഇങ്ങനെയാണ് ചെയ്യാറ്. നേരത്തെ കോണ്‍ഗ്രസില്‍ നിന്നും കാശ് വാങ്ങി മുസ്ലീം വോട്ടുകള്‍ നല്കിയ നിങ്ങളിപ്പോള്‍ ടി.ആര്.എസില്‍ നിന്നും കാശ് വാങ്ങി വോട്ട് നല്‍കുകയാണെന്നും ധര്‍മപുരി പറഞ്ഞു.
നിസാമാബാദ് ബിജെപിയുടേതാണെന്ന് അസദുദ്ദീൻ ഓർക്കണം. ഒൻപത് വർഷം മുമ്പ് സഹോദരൻ അക്ബറുദ്ദീൻ പലതവണ കുത്തേറ്റിരുന്നു. വെടിയേല്‍ക്കുകയും ചെയ്തു. ഒൻപത് വർഷത്തിനുശേഷവും നിങ്ങളുടെ സഹോദരൻ ഇപ്പോഴും ചികിത്സ തേടുന്നുകയാണെന്ന് ഒര്‍ക്കണമെന്നും ബിജെപി എം.പി പറഞ്ഞു.