ന്യൂഡല്‍ഹി: ഒരു സ്വകാര്യ ചാനലില്‍ താൻ ഹനുമാൻ ചാലിസ ആലപിച്ചതിന് ശേഷം ബിജെപി തന്നെ നിരന്തരമായി വേട്ടയാടുകയാണെന്ന് ആം ആദ്‌മി നേതാവ് അരവിന്ദ് കെജ്‌രിവാള്‍. ഡല്‍ഹിയില്‍ വോട്ട് രേഖപ്പെടുത്തിയതിന് ശേഷം ട്വിറ്ററിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. താന്‍ ഒരു ടിവി ചാനലിൽ 'ഹനുമാൻ ചാലിസ' പാരായണം ചെയ്‌തതുമുതൽ, ബിജെപി എന്നെ നിരന്തരം പരിഹസിക്കുന്നു. ഇന്നലെ ഞാൻ ഹനുമാൻ ക്ഷേത്രത്തിൽ പോയി. എന്‍റെ സന്ദർശനത്തിലൂടെ ക്ഷേത്രം അശുദ്ധമായി മാറിയെന്നാണ്. ഇതിന്‍റെ പിന്നിലെ രാഷ്ട്രീയം എന്താണെന്നും അദ്ദേഹം ചോദിച്ചു.
ഹനുമാൻ ചാലിസ ചൊല്ലിയതിന്‍റെ പേരില്‍ കളിയാക്കുന്നതിന്‍റെ രാഷ്ട്രീയമെന്തെന്ന് കെജ്‌രിവാള്‍ - അരവിന്ദ് കെജ്‌രിവാള്‍
ഫെബ്രുവരി നാലിന് ഡല്‍ഹിയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയിലാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കെജ്‌രിവാള്‍ ഹനുമാൻ ചാലിസ ചൊല്ലിയതിനെ കളിയാക്കിയത്
ഹനുമാൻ ചാലിസ ചൊല്ലിയതിന്‍റെ പേരില്‍ കളിയാക്കുന്നതിന്‍റെ രാഷ്ട്രീയമെന്തെന്ന് കെജ്‌രിവാള്‍
ഫെബ്രുവരി നാലിന് ഡല്‍ഹിയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയിലാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കെജ്‌രിവാള്‍ ഹനുമാൻ ചാലിസ ചൊല്ലിയതിനെ കളിയാക്കിയത്. ഇനിമുതല്‍ ഒവൈസി ഇത് പാരായണം ചെയ്‌തു തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.