ലക്‌നൗ: ഉത്തർപ്രദേശിലെബിജെപി എംഎൽഎ സുരേന്ദ്ര നാരായൺ സിംഗ്, ബല്ലിയ ജില്ലയിലെ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിനേയും ടാക്സ് ഓഫീസറേയും അധിക്ഷേപിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. തന്‍റെ നിർദ്ദേശങ്ങൾ പാലിച്ചില്ലെങ്കിൽ നിയമം കൈയിലെടുക്കുമെന്ന് എംഎൽഎ ഭീഷണിപ്പെടുത്തുന്നു.
ബിജെപി എംഎൽഎ സർക്കാർ ഉദ്യോഗസ്ഥരെ അധിക്ഷേപിക്കുന്ന വീഡിയോ വൈറൽ - ടാക്സ് ഓഫീസർ
സുരേന്ദ്ര നാരായൺ സിംഗ് എംഎൽഎ, ബല്ലിയ ജില്ലയിലെ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിനേയും ടാക്സ് ഓഫീസറേയും അധിക്ഷേപിക്കുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്
ബിജെപി എംഎൽഎ സർക്കാർ ഉദ്ദ്യോഗസ്ഥരെ അധിക്ഷേപിക്കുന്ന വീഡിയോ വൈറൽ
ഫെബ്രുവരി 11ന് ഗ്രാമീണരുടെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ എംഎൽഎ എസ്‌ഡിഎമ്മിന്‍റെയും ടാക്സ് ഓഫീസറുടേയും ഓഫീസ് സന്ദർശിച്ചപ്പോഴാണ് സംഭവം. എസ്‌ഡിഎം അശോക് ചൗധരിയും ടാക്സ് ഓഫീസർ ശ്രാവൺ കുമാർ റാത്തോറും വളരെ ശാന്തമായിട്ടാണ് സംസാരിക്കുന്നത്.