ന്യൂഡൽഹി:മുതിർന്ന ബിജെപി നേതാവും മുൻ എംപിയുമായ മനോഹർ ഉൻവാൾ (54) അന്തരിച്ചു. ബുധനാഴ്ച്ച ഡൽഹിയിൽ വെച്ചായിരുന്നു അന്ത്യം. ഏറെനാളായി മസ്‌തിഷ്‌ക രക്തസ്രാവത്തെ തുടർന്ന് ഡൽഹിയിലെ മെഡന്ത ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മധ്യപ്രദേശ് എം.എല്‍.എയായിരുന്നു.
മധ്യപ്രദേശ് ബിജെപി എംഎൽഎ മനോഹർ ഉൻവാൾ അന്തരിച്ചു - Medanta Hospital
ഏറെനാളായി മസ്‌തിഷ്‌ക രക്തസ്രാവത്തെ തുടർന്ന് ഡൽഹിയിലെ മെഡന്ത ആശുപത്രിയിൽ ചികിത്സയിലായിരുന്നു
![മധ്യപ്രദേശ് ബിജെപി എംഎൽഎ മനോഹർ ഉൻവാൾ അന്തരിച്ചു Manohar Untwal Manohar Untwal passes away BJP MLA passes away at 54 Medanta Hospital ബിജെപി എംഎൽഎ മനോഹർ ഉൻവാൾ അന്തരിച്ചു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5892663-913-5892663-1580363225075.jpg)
1966 ജൂലൈ 19ന് ജനിച്ച ഉൻവാൾ പാർലമെന്‍റ് അംഗമായിരുന്നു. 2014ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പിൽ ലോക്‌സഭാ മണ്ഡലമായ ദേവസിൽ നിന്ന് വിജയിച്ചിരുന്നു. പാർലമെന്‍റ് അംഗമാകുന്നതിന് മുമ്പ് അഗർ മാൽവയിൽ നിന്നുള്ള നിയമസഭാംഗമായിരുന്നു. 2018ൽ നടന്ന മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ അഗർ നിയോജകമണ്ഡലത്തിൽ നിന്ന് എംഎൽഎയായി ഉൻവാൾ തെരഞ്ഞെടുക്കപ്പെട്ടു. അഗർ നിയമസഭാ സീറ്റിൽ വിജയിച്ചതിന് ശേഷം ലോക്‌സഭാ അംഗത്വം ഒഴിവാക്കിയിരുന്നു. പാർട്ടി നേതാവും മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ കമൽനാഥ് ട്വിറ്ററിലൂടെ മനോഹർ ഉൻവാളിന്‍റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.