മുംബൈ: ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കാനിടയില്ലെന്ന് വ്യക്തമാക്കി ബിജെപി നേതാവ് രാം മാധവും മുതിർന്ന ശിവസേന നേതാവ് സഞ്ജയ് റാവത്തും. ബിജെപിക്ക് ഒറ്റയ്ക്ക് ജയിക്കാൻ കഴിഞ്ഞേക്കില്ലെന്നും ഭരിക്കാൻ സഖ്യകക്ഷികളുടെ സഹായം വേണ്ടിവന്നേക്കുമെന്ന ബിജെപി ജനറൽ സെക്രട്ടറി രാംമാധവിന്‍റെ പ്രസ്താവനക്ക് പിന്നാലെയാണ് സഞ്ജയ് റാവത്ത് രംഗത്തെത്തിയത്.
ഒറ്റയ്ക്ക് ഭരിക്കാനാകില്ല: സഹായം വേണ്ടി വരുമെന്ന് ബിജെപിയും ശിവസേനയും - mumbai
ബിജെപിക്ക് സർക്കാർ രൂപീകരിക്കാൻ ഘടകക്ഷികളെ ആശ്രയിക്കേണ്ടിവരുമെന്ന് മുതിർന്ന ശിവസേന നേതാവ് സഞ്ജയ് റാവത്തും ബിജെപി നേതാവ് രാം മാധവും.
ബിജെപിക്ക് കേവലഭൂരിപക്ഷം ലഭിക്കില്ലെന്ന് ശിവസേന
സർക്കാർ രൂപീകരണത്തെക്കുറിച്ച് ബിജെപി നേതാവ് രാംമാധവ് പറഞ്ഞതിനോട് യോജിക്കുന്നു. കേന്ദ്രത്തിൽ എൻഡിഎ അടുത്ത സർക്കാർ രൂപവത്കരിക്കും. ബിജെപിയായിരിക്കും ഏറ്റവും വലിയ ഒറ്റക്കക്ഷി. 280 - 282 എന്ന സംഖ്യയിലേക്ക് ബിജെപിക്ക് എത്താനാവില്ലെന്നും നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയാകുന്നതിൽ ശിവസേനയ്ക്ക് സന്തോഷമേയുള്ളൂവെന്നും റാവത്ത് പറഞ്ഞു.