പട്‌ന: ബിഹാറില്‍ ബിജെപി പ്രകടന പത്രിക പുറത്തി. ഐസിഎംആര്‍ അംഗീകരിച്ചാല്‍ കൊവിഡ് വാക്‌സിന്‍ സൗജന്യമായി സംസ്ഥാനത്തെല്ലാവര്‍ക്കും എത്തിക്കുമെന്ന് പ്രകടന പത്രികയില്‍ വാഗ്‌ദാനമുണ്ട്. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനും മുതിര്‍ന്ന നേതാക്കളായ ഭൂപേന്ദര്‍ യാദവ്, നിത്യാനന്ദ് റായ്, അശ്വിനി ചൗബെയ്, പ്രമോദ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രകടന പത്രിക പുറത്തിറക്കിയത്. കേന്ദ്ര മന്ത്രിയും എംപിയുമായ രവി ശങ്കര്‍ പ്രസാദും മറ്റ് ബിജെപി നേതാക്കളും ചടങ്ങില്‍ പങ്കെടുത്തിരുന്നു.
സൗജന്യ കൊവിഡ് വാക്‌സിന്‍; ബിഹാറില്‍ ബിജെപി പ്രകടന പത്രിക പുറത്തിറക്കി - Bihar polls 2020
ഐസിഎംആര്‍ അംഗീകരിച്ചാല്‍ കൊവിഡ് വാക്‌സിന്‍ കുത്തിവെപ്പ് എല്ലാവര്‍ക്കും നല്‍കുമെന്നാണ് ബിജെപിയുടെ പ്രകടന പത്രികയിലെ പ്രധാന വാഗ്‌ദാനം.
![സൗജന്യ കൊവിഡ് വാക്‌സിന്‍; ബിഹാറില്‍ ബിജെപി പ്രകടന പത്രിക പുറത്തിറക്കി സൗജന്യ കൊവിഡ് വാക്‌സിന്‍ ബിഹാറില്‍ ബിജെപി പ്രകടന പത്രിക പുറത്തി ബിഹാര്‍ ബിഹാര്‍ തെരഞ്ഞെടുപ്പ് 2020 free COVID vaccination for all in Bihar BJP manifesto promises free COVID vaccination BJP Bihar polls 2020 bihar polls](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9268212-371-9268212-1603349956701.jpg)
സൗജന്യ കൊവിഡ് വാക്‌സിന്‍ വിതരണമാണ് പത്രികയിലെ ആദ്യ വാഗ്‌ദാനമെന്ന് നിര്‍മല സീതാരാമന്‍ പറഞ്ഞു. പ്രകടനപത്രികക്കെതിരെ ആരെങ്കിലും ചോദ്യമുയര്‍ത്തിയാലും പാര്‍ട്ടിക്ക് വാഗ്‌ദാനം നടപ്പാക്കുമെന്ന് ആത്മവിശ്വാസമുണ്ടെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു. എന്‍ഡിഎ അധികാരത്തിന്‍ കീഴില്‍ ജിഡിപി വളര്‍ച്ച കഴിഞ്ഞ 15 വര്‍ഷത്തിനിടെ മൂന്നില്‍ നിന്നും 11.3 ശതമാനത്തിലേക്ക് ഉയര്‍ന്നുവെന്നും മന്ത്രി വ്യക്തമാക്കി. ലാലു പ്രസാദ് യാദവിന്‍റെ ഭരണകാലത്ത് അര്‍ഹരായ 34 ശതമാനം ആളുകള്‍ക്ക് മാത്രമാണ് വീട് ലഭിച്ചതെന്നും എന്‍ഡിഎ ഭരണകാലത്ത് 96 ശതമാനം പേര്‍ക്ക് വീട് ലഭിച്ചെന്നും നിര്‍മലാ സീതാരാമന്‍ കണക്കുകള്‍ ചൂണ്ടിക്കാട്ടി.
എന്‍ഡിഎയ്‌ക്ക് വോട്ട് ചെയ്യണമെന്ന് അഭ്യര്‍ഥിച്ച നിര്‍മലാ സീതാരാമന്‍ നിതീഷ് കുമാര്‍ അടുത്ത മുഖ്യമന്ത്രിയാകുമെന്നും അദ്ദേഹത്തിന്‍റെ ഭരണത്തിന്‍ കീഴില്‍ ബിഹാര്‍ വികസിത സംസ്ഥാനമായി മാറുമെന്നും അഭിപ്രായപ്പെട്ടു. ആത്‌മനിര്‍ഭര്‍ ബിഹാര്‍ എന്ന പ്രധാനമന്തിയുടെ ആശയമാണ് ബിജെപിയുടെ പ്രകടന പത്രിക. ജെഡിയുമായി ചേര്‍ന്നാണ് ബിജെപി തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നത്. ജെഡിയു 122 സീറ്റുകളിലും ബിജെപി 121 സീറ്റുകളിലുമാണ് മല്‍സരിക്കുന്നത്. ആര്‍ജെഡി, കോണ്‍ഗ്രസ്, ഇടത് പാര്‍ട്ടികള്‍ എന്നിവരും നേരത്തെ പ്രകടന പത്രിക പുറത്തിറക്കിയിട്ടുണ്ട്. എല്‍ജെപി ബുധനാഴ്‌ചയാണ് പ്രകടനപത്രിക പുറത്തിറക്കിയത്.