മഹാരാഷ്ട്ര മുഖ്യമന്ത്രിയ്ക്കും മകനുമെതിരെ ട്വീറ്റുകൾ; ബിജെപി പ്രവർത്തകൻ അറസ്റ്റിൽ - ബിജെപി പ്രവർത്തകൻ
സമീത് താക്കർക്കെതിരെ സീതാബുൾഡി പൊലീസ് സ്റ്റേഷനിൽ ഒരു പ്രാദേശിക ശിവസേന പ്രവർത്തകനും താക്കർക്കെതിരെ പരാതി നൽകിയിട്ടുണ്ടായിരുന്നു.
മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദവ് താക്കറെ, മകനും കാബിനറ്റ് സഹപ്രവർത്തകനുമായ ആദിത്യ താക്കറെ എന്നിവർക്കെതിരെ ട്വീറ്റുകൾ പോസ്റ്റ് ചെയ്തതിന് ബിജെപി പ്രവർത്തകനെ അറസ്റ്റ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ഒക്ടോബർ 5 ന് മുംബൈയിലെ വിപി റോഡ് പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ ബിജെപി ഐടി സെൽ അംഗം സമീത് താക്കറിനോട് കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാൽ മൊബൈൽ ഫോണോ ലാപ്‌ടോപ്പോ സമർപ്പിക്കാതെ അദ്ദേഹം ഒഴിഞ്ഞുമാറുകയായിരുന്നു. നാഗ്‌പൂരിലെയും മുംബൈയിലെയും പൊലീസ് ഉദ്യോഗസ്ഥരുടെയും സംയുക്ത സംഘമാണ് സമീത് താക്കറിനെ അറസ്റ്റ് ചെയ്തത്. സീതാബുൾഡി പൊലീസ് സ്റ്റേഷനിൽ ഒരു പ്രാദേശിക ശിവസേന പ്രവർത്തകനും താക്കർക്കെതിരെ പരാതി നൽകിയിട്ടുണ്ടായിരുന്നു.