ന്യുഡൽഹി: ഡൽഹിയെ ബിജെപി ഇന്ത്യയുടെ മാലിന്യ തലസ്ഥാനമാക്കി മാറ്റിയെന്ന് ആരോപിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ.
ദേശീയ തലസ്ഥാനത്തെ വെറും മാലിന്യകൂമ്പാരമാക്കി മാറ്റിയെന്നും ഖാസിപൂർ മാലിന്യകൂമ്പാരം ഉടൻ താജ്‌മഹലിന്‍റെ ഉയരം മറികടക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ ഏറ്റവും വലിയ സംഭാവന ഡല്‍ഹിയ മാലിന്യ നിക്ഷേപ കേന്ദ്രമാക്കിയതാണെന്നും അദ്ദേഹം കൂട്ടിചേർത്തു.