ന്യൂഡല്‍ഹി:അരവിന്ദ് കെജ്‌രിവാളിന്‍റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പരസ്യങ്ങൾക്കായി പൊതുഫണ്ട് ദുരുപയോഗം ചെയ്‌തുവെന്നാരോപിച്ച് ഡല്‍ഹി ബിജെപി വക്താവും രാജ്യസഭാ എംപിയുമായ വിജയ് ഗോയല്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ സമീപിച്ചു. ഡല്‍ഹിയില്‍ ഫെബ്രുവരിയില്‍ തന്നെ തെരെഞ്ഞെടുപ്പ് നടക്കും. . എഎപി സര്‍ക്കാര്‍ ഇപ്പോൾ തന്നെ പരസ്യങ്ങൾക്കായി പൊതുഫണ്ട് ദുരുപയോഗം ചെയ്‌തുവെന്നും ജനങ്ങളുടെ പണം ദുരുപയോഗം ചെയ്യുന്നത് നിശബ്‌ദമായി കണ്ടുനില്‍ക്കാന്‍ കഴിയില്ലെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുമായി കൂടിക്കാഴ്‌ച നടത്തിയ ശേഷം ഗോയല്‍ പറഞ്ഞു.
പരസ്യത്തിന് പൊതുഫണ്ട് ഉപയോഗിച്ചു; കെജ്‌രിവാളിനെതിരെ ബിജെപിയുടെ പരാതി - complaint against Kejriwa
കെജ്‌രിവാൾ പൊതുഫണ്ട് സ്വന്തം രാഷ്‌ട്രീയ താല്‍പര്യങ്ങൾക്കായി ഉപയോഗിക്കുന്നുവെന്നും എഎപി സര്‍ക്കാരിന്‍റെ പരസ്യങ്ങൾക്കായി വലിയ പോസ്‌റ്ററുകൾ സ്ഥാപിച്ചുവെന്നും ഗോയല്‍ പറഞ്ഞു
പൊതുഫണ്ട് ദുരുപയോഗം ചെയ്‌തതായി കെജ്‌രിവാളിനെതിരെ ആരാേപണം
മുഖ്യമന്ത്രി വിലകൂടിയ പരസ്യങ്ങൾ ഉപയോഗിച്ച് മറ്റുള്ളവരുടെ പ്രവര്‍ത്തങ്ങളുടെ അംഗികാരം നേടാന്‍ ശ്രമിക്കുന്നുവെന്നും ഗോയല്‍ ആരോപിച്ചു. കെജ്‌രിവാൾ പൊതുഫണ്ട് സ്വന്തം രാഷ്‌ട്രീയ താല്‍പര്യങ്ങൾക്കായി ഉപയോഗിക്കുന്നുവെന്നും എഎപി സര്‍ക്കാരിന്‍റെ പരസ്യങ്ങൾക്കായി വലിയ പോസ്‌റ്ററുകൾ സ്ഥാപിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെജ്‌രിവാൾ പൊതുഫണ്ട് ഉപയോഗിച്ച് വരാനിരിക്കുന്ന തെരെഞ്ഞെടുപ്പ് ജയിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.