ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ലോക്ക് ഡൗണ്‍ ഇളവുകളുടെ ഭാഗമായി മദ്യ വില്‍പന അനുവദിക്കരുതെന്ന് ബിജെപി എംഎല്‍എ സുരേന്ദ്ര സിംഗ്. സാമ്പത്തിക നേട്ടത്തിനായി ജനങ്ങളുടെ ജീവനില്‍ വിട്ടുവീഴ്‌ച പാടില്ലെന്നും മദ്യശാലകളില്‍ സാമൂഹിക അകലം പാലിക്കപ്പെടാന്‍ സാധ്യതയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
യുപിയില്‍ മദ്യശാലകള്‍ തുറക്കുന്നതില്‍ എതിര്‍പ്പറിയിച്ച് ബിജെപി നേതാക്കള്‍ - ban liquor sale
മദ്യശാലകളില്‍ സാമൂഹിക അകലം പാലിക്കപ്പെടാന്‍ സാധ്യത കുറവാണെന്ന് ബിജെപി നേതാക്കള്‍.
യുപിയില്‍ മദ്യശാലകള്‍ തുറക്കുന്നതില്‍ എതിര്‍പ്പറിയിച്ച് ബിജെപി നേതാക്കള്‍
കൊവിഡിന്‍റെ വ്യാപനം പൂര്‍ണമായും ഇല്ലാതാകുന്നത് വരെ മദ്യശാലകള്‍ തറക്കാന്‍ അനുമതി നല്‍കരുതെന്ന് അദ്ദേഹം സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. നേരത്തെ ബിജെപി എംപിമാരായ സത്യദേവ് പചൗരിയും ശക്തി മഹാരാജും മദ്യശാലക്ക് അനുമതി നല്‍കുന്നതില്‍ എതിര്‍പ്പറിയിച്ച് രംഗത്തെത്തിയിരുന്നു.