ബിജെപിയെ വെട്ടിലാക്കി അരുണാചലില്‍ നേതാക്കളുടെ കൂട്ടരാജി. മന്ത്രിമാരും എംഎല്‍എമാരും ഉള്‍പ്പെടെയുള്ള 18 പ്രമുഖ നേതാക്കളാണ് പാര്‍ട്ടി വിട്ടത്.ആഭ്യന്തരമന്ത്രി കുമാര്‍ വായ്, ടൂറിസം മന്ത്രി ജര്‍ക്കാര്‍ ഗാമ്പിന്‍,ബിജെപി ജനറല്‍ സെക്രട്ടറി ജര്‍പും ഗാമ്പിന്‍ എന്നിവരും രാജി വച്ചവരിലുള്‍പ്പെടുന്നു.ഇത്രയും പേര്‍ കൂട്ടത്തോടെ രാജിവച്ചത് ബിജെപി നേതൃത്വത്തെ ആശങ്കയിലാക്കിയിട്ടുണ്ട്. അരുണാചല്‍ പ്രദേശിനൊപ്പം ത്രിപുരയിലും ബിജെപി നേതാക്കള്‍ രാജിവച്ചിട്ടുണ്ട്.
ബിജെപിക്ക് തിരിച്ചടി: അരുണാചലിൽ 18 നേതാക്കള്‍ രാജിവച്ചു - അരുണാചലിൽ
പാര്‍ട്ടി ഭാരവാഹികളും മന്ത്രിമാരും എംഎല്‍എമാരുമാണ് രാജിവച്ചത്. ബിജെപി വിട്ടവര്‍ കോര്‍ണാഡ് സാങ്മയുടെ എന്‍പിപിയില്‍ ചേര്‍ന്നു.
അരുണാചല്‍ പ്രദേശില്‍ ബിജെപി വിട്ടവര്‍ കോര്‍ണാഡ് സാങ്മയുടെ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയിലാണ് (എന്‍പിപി) ചേര്‍ന്നത്. അരുണാചല്‍ പ്രദേശിലെ ഭരണകക്ഷിയാണ് ബിജെപി. ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പും നടക്കുന്ന സംസ്ഥാനമാണ് അരുണാചല്‍ പ്രദേശ്. ഏപ്രില്‍ 11നാണ് അരുണാചല്‍ പ്രദേശില്‍ തെരഞ്ഞെടുപ്പ്.
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള 54 സ്ഥാനാര്‍ഥികളുടെ പട്ടിക ബിജെപി പുറത്തിറക്കിയിട്ടുണ്ട്. അതേസമയം, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ 25 ലോക്‌സഭാ മണ്ഡലങ്ങളിലും എന്‍പിപി മത്സരിക്കുന്നുണ്ടെന്ന് സാങ്മ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.