കേരളം

kerala

ETV Bharat / bharat

രാജസ്ഥാനിൽ ബിജെപി നേതാക്കൾ ക്വാറന്‍റൈനിൽ - രാജസ്ഥാനിൽ ബിജെപി നേതാക്കൾ ക്വാറന്‍റൈനിൽ

രണ്ട് ദിവസം മുമ്പ് അന്തരിച്ച രാജസ്ഥാൻ മുൻ ബിജെപി തലവൻ ഭൻവർ ലാൽ ശർമയ്ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

jaipur news  rajasthan news  hindi news  Last visit of Bhanwar Lal Sharma  BJP worker found corona positive  Rajasthan BJP chief Bhanwar Lal Sharma  Rajasthan BJP  മുൻ സംസ്ഥാന അധ്യക്ഷന്‍റെ സെക്രട്ടറിയ്ക്ക് കൊവിഡ്  രാജസ്ഥാനിൽ ബിജെപി നേതാക്കൾ ക്വാറന്‍റൈനിൽ  രാജസ്ഥാനിൽ ബിജെപി നേതാക്കൾ
ബിജെപി

By

Published : Jun 1, 2020, 10:43 AM IST

ജയ്പൂർ: രാജസ്ഥാനിലെ ബിജെപി നേതാക്കൾ ക്വാറന്‍റൈനിൽ പ്രവേശിച്ചു. മുൻ സംസ്ഥാന അധ്യക്ഷന്‍റെ സെക്രട്ടറിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. രണ്ട് ദിവസം മുമ്പാണ് പേഴ്സണൽ സെക്രട്ടറിയുടെ രക്തസാമ്പിൾ പരിശോധനയ്ക്ക് നൽകിയത്. പോസിറ്റീവാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഞായറാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹവുമായി സമ്പർക്കം പുലർത്തിയവരെല്ലാം ഗാർഹിക നിരീക്ഷണത്തിലാണ്.

രണ്ട് ദിവസം മുമ്പ് അന്തരിച്ച രാജസ്ഥാൻ മുൻ ബിജെപി തലവൻ ഭൻവർ ലാൽ ശർമയ്ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഭൻവർ ലാൽ ശർമയുടെ അന്ത്യകർമങ്ങളിൽ സെക്രട്ടറി പങ്കെടുത്തിരുന്നു. മരണചടങ്ങിൽ ആയിരത്തോളം ആളുകൾ പങ്കെടുത്തിരുന്നെന്നും സാമൂഹിക അകലം പാലിച്ചിരുന്നില്ലെന്നുമാണ് റിപ്പോർട്ട്. സംസ്ഥാന ബിജെപി പ്രസിഡന്‍റ് സതീഷ് പൂനിയ, സംഗനേർ എംഎൽഎ അശോക് ലഹോതി, മുൻ ബിജെപി സംസ്ഥാന പ്രസിഡന്‍റ് അരുൺ ചതുർവേദി, ബിജെപി നേതാക്കൾ മോഹൻ ലാൽ ഗുപ്ത, കലിചരൻ സറഫ് തുടങ്ങി നിരവധി ബിജെപി നേതാക്കളെയും അദ്ദേഹം സന്ദർശിച്ചിരുന്നു.

ABOUT THE AUTHOR

...view details