ന്യൂഡൽഹി : കിഴക്കൻ ലഡാക്കിലെ കേന്ദ്ര സർക്കാറിന്‍റെ നിലപാടിനെ പരാമർശിച്ച രാഹുൽ ഗാന്ധിയുടെ ട്വീറ്റിനെതിരെ ബിഹാർ ബിജെപി അധ്യക്ഷൻ സഞ്ജയ് ജയ്‌സ്വാൾ. ചൈനീസ് സൈനികരൊന്നും ഇന്ത്യയിൽ പ്രവേശിച്ചിട്ടില്ലെന്ന് സ്ഥിരീകരിക്കാൻ കഴിയുമോ എന്ന് സർക്കാരിനോട് ചോദിക്കുന്ന രാഹുൽ ഗാന്ധിയുടെ ട്വീറ്റിനെതിരെയാണ് ജയ്‌സ്വാളിന്‍റെ വിമർശനം.
രാഹുൽ ഗാന്ധിക്കെതിരെ വിമർശനവുമായി സഞ്ജയ് ജയ്‌സ്വാൾ - സഞ്ജയ് ജയ്‌സ്വാൾ
ചൈനീസ് സൈനികരൊന്നും ഇന്ത്യയിൽ പ്രവേശിച്ചിട്ടില്ലെന്ന് സ്ഥിരീകരിക്കാൻ കഴിയുമോ എന്ന് സർക്കാരിനോട് ചോദിക്കുന്ന രാഹുൽ ഗാന്ധിയുടെ ട്വീറ്റിനെതിരെയാണ് ജയ്‌സ്വാളിന്‍റെ വിമർശനം.
![രാഹുൽ ഗാന്ധിക്കെതിരെ വിമർശനവുമായി സഞ്ജയ് ജയ്‌സ്വാൾ BJP leader slams Rahul for remarks concerning stand-off with China ന്യൂഡൽഹി രാഹുൽ ഗാന്ധി സഞ്ജയ് ജയ്‌സ്വാൾ ബിഹാർ ബിജെപി അധ്യക്ഷൻ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7465897-485-7465897-1591203691623.jpg)
ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു എടുത്തിട്ടുള്ള തീരുമാനങ്ങളെക്കുറിച്ച് കോൺഗ്രസിനോടാണ് ചോദ്യങ്ങൾ ഉന്നയിക്കേണ്ടതെന്ന് ജയ്‌സ്വാൾ പറഞ്ഞു. നരേന്ദ്ര മോദിയുടെ സർക്കാരിന് അതിർത്തികൾ സംരക്ഷിക്കാൻ പൂർണ്ണ കഴിവുണ്ടെന്നും ഇപ്പൊഴത്തെ പ്രശ്നം പരിഹരിക്കാൻ നയതന്ത്രപരമായ ഇടപെടലുകൾ നടത്തുന്നുണ്ടെന്നും ജയ്‌സ്വാൾ പറഞ്ഞു. ലഡാക്കിലെ നിയന്ത്രണ രേഖയിൽ (എൽഎസി) സ്ഥിതിഗതികൾ വിലയിരുത്തുന്നതിന്‍റെ ഭാഗമായി മുതിർന്ന കമാൻഡർമാരെ ഉൾപ്പെടുത്തി ജൂൺ ആറിന് ഇന്ത്യയും ചൈനയും പുതിയ സൈനിക ചർച്ചകൾ ആരംഭിക്കുമെന്നും ജയ്‌സ്വാൾ കൂട്ടിച്ചേർത്തു.