ലഖ്നൗ: ഫിറോസാബാദിൽ ബിജെപി നേതാവ് വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ മുഖ്യ പ്രതിയടക്കം മൂന്നുപേരെ കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലെടുത്തവരെ ചോദ്യം ചെയ്ത് വരികയാണെന്ന് ആഗ്ര എ.ഡി.ജി അജയ് ആനന്ദ് അറിയിച്ചു.
ഫിറോസാബാദിലെ ബിജെപി നേതാവിന്‍റെ കൊലാപാതകം; മൂന്ന് പേർ കസ്റ്റഡിയിൽ - bjp leader shot dead
ഫിറോസാബാദിൽ വെള്ളിയാഴ്ച രാത്രിയാണ് ബിജെപി നേതാവ് ഡികെ ഗുപ്ത വെടിയേറ്റ് കൊല്ലപ്പെട്ടത്.
ഫിറോസാബാദിലെ ബിജെപി നേതാവിന്‍റെ കൊലാപാതകം; മൂന്ന് പേർ കസ്റ്റഡിയിൽ
വെള്ളിയാഴ്ച രാത്രിയാണ് ബിജെപി നേതാവ് ഡികെ ഗുപ്ത വെടിയേറ്റ് കൊല്ലപ്പെട്ടത്. മാർക്കറ്റിലെ കടയടച്ച് തിരിച്ച് പോകുന്നതിനിടെയാണ് ബൈക്കിലെത്തിയ സംഘം ഗുപ്തയ്ക്ക് നേരെ വെടിയുതിർത്തത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ആക്രമണത്തിന് പിന്നിൽ രാഷ്ട്രീയ വൈരാഗ്യമാണെന്ന് കുടുംബം ആരോപിച്ചു.