ബിജെപി നേതാവ് സഞ്ജയ് ഖോഖർ വെടിയേറ്റ് മരിച്ചു - യോഗി ആതിദ്യനാഥ്
ചൊവ്വാഴ്ച രാവിലെ ബാഗ്‌പത് ജില്ലയിലെ ചപ്രൗലി പ്രദേശത്താണ് സംഭവം
ബിജെപി നേതാവ് സഞ്ജയ് ഖോഖർ പ്രഭാതസവാരിക്കിടെ വെടിയേറ്റ് മരിച്ചു
ലഖ്‌നൗ:ബിജെപി നേതാവ് സഞ്ജയ് ഖോഖർ പ്രഭാതസവാരിക്കിടെ വെടിയേറ്റ് മരിച്ചു. ചൊവ്വാഴ്ച രാവിലെ ബാഗ്‌പത് ജില്ലയിലെ ചപ്രൗലി പ്രദേശത്താണ് സംഭവം. സഞ്ജയ് ഖോഖറിന്‍റെ ഉടമസ്ഥതയിലുള്ള വയലിലൂടെ നടക്കുമ്പോഴാണ് അജ്ഞാതർ വെടിയുതിർത്തത്. സംഭവ സ്ഥലത്തെത്തിയ പൊലീസ് സംഘം രക്തത്തിൽ കുളിച്ചുകിടക്കുന്ന സഞ്ജയ് ഖോഖറിന്‍റെ മൃതദേഹമാണ് കണ്ടത്. സംഭവത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആതിദ്യനാഥ് അന്വേഷണത്തിന് ഉത്തരവിട്ടു. 24 മണിക്കൂറിനുള്ളിൽ പ്രതികളെ പിടികൂടാന്‍ പൊലീസിന് നിർദേശം നൽകി.