കേരളം

kerala

ETV Bharat / bharat

സമൂഹമാധ്യമങ്ങൾ ആധാറുമായി ബന്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി - ആധാർ

പ്രമുഖരുടെയും ഉയർന്ന ഉദ്യോഗസ്ഥരുടെയും പേരിൽ നിരവധി വ്യാജ അക്കൗണ്ടുകൾ പ്രചരിക്കുന്നുണ്ട്. ഇതിലൂടെ പ്രചരിപ്പിക്കുന്ന വ്യാജ വാര്‍ത്തകള്‍ ജനങ്ങളില്‍ ആശങ്കയുണ്ടാക്കും.

ആധാർ

By

Published : Apr 29, 2019, 10:25 AM IST

സമൂഹമാധ്യമങ്ങൾ ആധാറുമായി ബന്ധിപ്പിക്കുന്നത് സംബന്ധിച്ച് പൊതു താല്‍പ്പര്യ ഹർജി സമർപ്പിച്ചു. അഭിഭാഷകനും ബിജെപി നേതാവുമായ അശ്വിനി ഉപാധ്യായയാണ് ഹര്‍ജി സമര്‍പ്പിച്ചത്. സമൂഹമാധ്യമങ്ങള്‍ വഴി വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നത് തടയുകയാണ് ലക്ഷ്യമെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. രാജ്യത്ത് നിലവിൽ 35 ദശലക്ഷം ട്വിറ്റർ അക്കൗണ്ടുകളും 325 ദശലക്ഷം ഫേസ്ബുക്ക് അക്കൗണ്ടുകളുമുണ്ട്. ഇതില്‍ 10 ശതമാനം അക്കൗണ്ടുകളും വ്യാജമാണെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. രാജ്യത്ത് നടക്കുന്ന പല വര്‍ഗീയ ലഹളകള്‍ക്കും വഴിയൊരുക്കുന്നത് സമൂഹമാധ്യമങ്ങളാണെന്നും അശ്വിനി ഉപാധ്യായ.

സ്വന്തം പ്രതിഛായ ഉയർത്തിക്കാട്ടുന്നതിനും എതിരാളിയെ താഴ്ത്തിക്കെട്ടുന്നതിനുമായി വ്യാജ അക്കൗണ്ടുകൾ ഉപയോഗിക്കപ്പെടുന്നു. സുപ്രീം കോടതി കേന്ദ്ര സർക്കാരിന് ഇത് സംബന്ധിച്ച് ചിട്ടയായ മാർഗനിര്‍ദേശങ്ങള്‍ നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

ABOUT THE AUTHOR

...view details