കൊവിഡ് ബാധിച്ച് ബിജെപി നേതാവ് മരിച്ചു - Rajesh Bhatia
ബിജെപി ഡല്‍ഹി യൂണിറ്റ് നേതാവ് സഞ്ജയ് ശര്‍മ കൊവിഡ് 19 ബാധിച്ച് മരിച്ചു. ഡല്‍ഹി കമ്മിറ്റി ചെയര്‍മാനായിരുന്നു സഞ്ജയ് ശര്‍മ.
ഡല്‍ഹി: ബിജെപി ഡല്‍ഹി യൂണിറ്റ് നേതാവ് സഞ്ജയ് ശര്‍മ കൊവിഡ് 19 ബാധിച്ച് മരിച്ചു. ബിജെപി ഡല്‍ഹി കമ്മിറ്റി ചെയര്‍മാനായിരുന്നു സഞ്ജയ് ശര്‍മ. ലോക്ക് ഡൗണിനെ തുടര്‍ന്ന് ജനങ്ങള്‍ക്കാവശ്യമായ സഹായങ്ങളുമായി സഞ്ജയ് ശര്‍മ സജീവമായിരുന്നു. സഞ്ജയ് ശര്‍മയുടെ നിര്യാണത്തില്‍ ഡല്‍ഹി ബിജെപി ജനറല്‍ സെക്രട്ടറി രാജേഷ് ഭാട്ടിയ, ബിജെപി നേതാവ് നീല്‍കാന്ത് ഭക്ഷി എന്നിവർ അനുശോചിച്ചു. തലസ്ഥാന നഗരിയില്‍ ഇതുവരെ 31,000 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 900 ൽ അധികം ആളുകള്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. അതേസമയം കൊവിഡ് ബാധിതരെ ചികിത്സിക്കാന്‍ ആശുപത്രികള്‍ തയ്യാറാകുന്നില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.