ബി.ജെ.പി നേതാവ് മുഷ്‌താഖ് ഖുറേഷിക്ക് നേരെ ഗുണ്ട ആക്രമണം - ഗുണ്ടാ ആക്രമണം
ലേലം വിളിയിലൂടെ ഉയർന്ന നിരക്കിൽ കെട്ടിടം വാങ്ങിയത് സംബന്ധിച്ച് തർക്കമുണ്ടായിരുന്നു. ഇതാണ് ആക്രമണത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.

ജയ്‌പൂർ: മധ്യപ്രദേശ് പ്രാദേശിക ഭാരതീയ ജനതാ പാർട്ടി നേതാവ് മുഷ്‌താഖ് ഖുറേഷിക്ക് നേരെ ഗുണ്ട ആക്രമണം. ഒരാൾ പിടിയിൽ. സ്വത്ത് പ്രശ്‌നവുമായി ബന്ധപ്പെട്ടാണ് ആക്രമണമെന്ന് രാജസ്ഥാൻ പൊലീസ് അറിയിച്ചു. ധോൽപൂർ ജില്ലയിലെ കലക്‌ടർ ഓഫിസിന് സമീപമാണ് സംഭവം. ലേലം വിളിയിലൂടെ ഉയർന്ന നിരക്കിൽ കെട്ടിടം വാങ്ങിയത് സംബന്ധിച്ച് തർക്കമുണ്ടായിരുന്നു. ഇതാണ് ആക്രമണത്തിലേയ്ക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ അക്രമികൾക്കെതിരെ കർശന നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് എം.പി ഡോ. മനോജ് രാജോറിയ മുഖ്യമന്ത്രിക്ക് കത്തയച്ചു. ആക്രമണദൃശ്യം തൻ്റെ കൈവശമുണ്ടെന്നും ഡോ. മനോജ് രാജോറിയ പറഞ്ഞു.