ജയ്‌പൂര്‍: രാജസ്ഥാനില്‍ വസ്‌തു തര്‍ക്കവുമായി ബന്ധപ്പെട്ട് ബിജെപി പ്രാദേശിക നേതാവിന് മര്‍ദനം. ധോല്‍പൂര്‍ ഡിവിഷന്‍ പ്രസിഡന്‍റായ മുഷ്‌താഖ് ഖുറേഷിക്കായിരുന്നു വടികൊണ്ട് അക്രമികളുടെ മര്‍ദനമേറ്റത്. കേസില്‍ പ്രധാന കുറ്റവാളിയായ സഹുറയെ പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്. ലേലം വഴി ഉയര്‍ന്ന നിരക്കില്‍ കെട്ടിടം വാങ്ങിയ സഹുറയുമായി മുഷ്‌താഖ് ഖുറേഷി വഴക്കിട്ടിരുന്നു.
രാജസ്ഥാനില്‍ ബിജെപി പ്രാദേശിക നേതാവിന് മര്‍ദനം - ക്രൈം ന്യൂസ്
വസ്‌തു തര്‍ക്കത്തെ തുടര്‍ന്നാണ് ധോല്‍പൂര്‍ ഡിവിഷന്‍ പ്രസിഡന്‍റായ മുഷ്‌താഖ് ഖുറേഷിക്ക് അക്രമികളുടെ മര്‍ദനമേറ്റത്.
രാജസ്ഥാനില്‍ ബിജെപി പ്രാദേശിക നേതാവിന് മര്‍ദനം
പുലര്‍ച്ചെ അഞ്ച് മണിക്കാണ് മാസ്‌ക് ധരിച്ച അക്രമികള്‍ മുഷ്‌താഖ് ഖുറേഷിയെ ആക്രമിച്ചത്. സംഭവത്തിന്‍റെ വീഡിയോ ലഭിച്ചിട്ടുണ്ടെന്നും അക്രമികള്‍ക്കെതിരെ നടപടിയെടുക്കണമെന്നും ബിജെപി ലോക്‌സഭ എംപിയായ ഡോ മനോജ് രജോരിയ മുഖ്യമന്ത്രി അശോക് ഗെഹ്‌ലട്ടിനോട് അഭ്യര്‍ഥിച്ചു. കേസിലുള്‍പ്പെട്ട മറ്റു പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് പൊലീസ്.