കേരളം

kerala

ETV Bharat / bharat

ബിജെപി ബംഗാളിനെ കുറിച്ച് കള്ളങ്ങള്‍ പ്രചരിപ്പിക്കുന്നു: തൃണമൂല്‍ കോണ്‍ഗ്രസ്

ജിഡിപി, വ്യാവസായിക ഉൽപാദനം, പ്രതിശീർഷ വരുമാനം, ഗ്രാമീണ റോഡുകളുടെ നിർമാണം തുടങ്ങിയ വിഷയങ്ങള്‍ മറച്ചു വച്ചാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നോതാവ് സൗഗത റോയ് പറഞ്ഞു.

ബിജെപി  തൃണമൂല്‍ കോണ്‍ഗ്രസ്  മമതാ ബാനര്‍ജി  സൗഗത റോയ്  BJP  West Bengal
ബിജെപി സംസ്ഥാനത്തെ കുറിച്ച് കള്ളങ്ങള്‍ പ്രചരിപ്പിക്കുന്നു: തൃണമൂല്‍ കോണ്‍ഗ്രസ്

By

Published : Dec 22, 2020, 5:58 PM IST

കൊല്‍ക്കത്ത:പശ്ചിമ ബംഗാളിനെ കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കള്ളം പ്രചരിപ്പിക്കുന്നതായി തൃണമൂല്‍ കോണ്‍ഗ്രസ്. നിലവില്‍ സംസ്ഥാനത്ത് നടക്കുന്ന സംഭവ വികാസങ്ങള്‍ വികസനത്തെ ബാധിക്കുന്നു എന്നായിരുന്നു അമിത് ഷായുടെ പ്രതികരണം. ജിഡിപി, വ്യാവസായിക ഉൽപാദനം, പ്രതിശീർഷ വരുമാനം, ഗ്രാമീണ റോഡുകളുടെ നിർമാണം തുടങ്ങിയ വിഷയങ്ങള്‍ മറച്ചു വച്ചാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നോതാവ് സൗഗത റോയ് പറഞ്ഞു.

കഴിഞ്ഞ ദിവസം അമിത് ഷാ പശ്ചിമ ബംഗാളില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഇതിനിടെയാണ് സംസ്ഥാന സര്‍ക്കാറിനെതിരെ അദ്ദേഹം ആരോപണങ്ങള്‍ ഉന്നയിച്ചത്. നിലവിലെ സര്‍ക്കാറിന്‍റെ ഭരണത്തില്‍ സംസ്ഥാനത്ത് വികസനമില്ലെന്നും ഷാ ആരോപിച്ചിരുന്നു. എന്നാല്‍ വഞ്ചകരുടെ പാര്‍ട്ടിയാണ് ബിജെപിയെന്നായിരുന്നു മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ പ്രതികരണം. വ്യവസായം, ഗ്രാമീണ റോഡ് വികസനം, വൈദ്യുതി വിതരണം, വിദ്യാഭ്യാസം, വ്യാപാരം, ആരോഗ്യം എന്നിവ സംബന്ധിച്ച സ്ഥിതിവിവരക്കണക്കുകൾ കേന്ദ്രം ശ്രദ്ധിച്ചില്ലെന്നും സൗഗത റോയ് കൂട്ടിച്ചേര്‍ത്തു.

ABOUT THE AUTHOR

...view details