ന്യൂഡൽഹി:കെജ്‌രിവാൾ സർക്കാർ ഭരണത്തിൽ ഡൽഹി ജനത നിരാശരാണെന്നും അതിനാൽ ഇത്തവണത്തെ വോട്ട് ബിജെപിക്ക് ലഭിക്കുമെന്നും ബിജെപി ദേശീയ വൈസ് പ്രസിഡന്‍റ് ശ്യാം ജാജു. ഇടിവി ഭാരതിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ശ്യാം ജാജു ഇക്കാര്യം പറഞ്ഞത്.
ഡൽഹി തെരഞ്ഞെടുപ്പിൽ ബിജെപി വിജയിക്കുമെന്ന് ദേശീയ വൈസ് പ്രസിഡന്‍റ് ശ്യാം ജാജു - ഫെബ്രുവരി 11
ഇടിവി ഭാരതിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ശ്യാം ജാജു ഇക്കാര്യം പറഞ്ഞത്
ഡൽഹി തെരഞ്ഞെടുപ്പിൽ ബിജെപി വിജയിക്കുമെന്ന് ദേശീയ വൈസ് പ്രസിഡന്‍റ് ശ്യാം ജാജു
70 മണ്ഡലങ്ങളിലെയും വോട്ടർമാരുടെ പോളിങ് നിരക്ക് മികച്ചതായിരുന്നു. രാവിലെ പോളിങ് കുറവായിരുന്നുവെങ്കിലും ഉച്ചയോടെ വേഗത വർധിച്ചു. പാർട്ടി പ്രവർത്തകർ മാസങ്ങളായി പ്രവർത്തിക്കുന്നു. ഗ്രാമീണ, നഗര പ്രദേശങ്ങളിലെ ജനങ്ങൾക്ക് വേണ്ടി അവർ തീവ്രമായി പ്രവർത്തിച്ചെന്നും ജാജു പറഞ്ഞു. ശനിയാഴ്ച നടന്ന 70 അംഗ ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിന്‍റെ ഫലം ഫെബ്രുവരി 11ന് പ്രഖ്യാപിക്കും.