കര്‍ണാടകയില്‍ എറന്ന കടടിയും അശോക് ഗസ്തിയും ബിജെപി സ്ഥാനാര്‍ഥികളാകും - ബിജെപി
സംസ്ഥാന ഘടകത്തിന്‍റെ നിര്‍ദേശം മറികടന്ന് ദേശീയ ഘടകമാണ് ഇരുവരുടേയും പേരുകള്‍ നിര്‍ദേശിച്ചത്.
കര്‍ണാടകയില്‍ നിന്നും എറന്നി കടടിയും അശോക് ഗസ്തിയും ബിജെപി സ്ഥാനാര്‍ഥികളാകും
ബെംഗളൂരു: ജൂണ്‍ 19ന് നടക്കാനിരിക്കുന്ന രാജ്യസഭ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ നിന്നും എറന്ന കടടിയും അശോക് ഗസ്തിയും ബിജെപി സ്ഥാനാര്‍ഥികളാകും. ഇരുവരും ആര്‍എസ്‌എസ് നേതാക്കൻമാരാണ്. സംസ്ഥാന ഘടകത്തിന്‍റെ നിര്‍ദേശം മറികടന്ന് ദേശീയ ഘടകമാണ് ഇരുവരുടേയും പേരുകള്‍ നിര്‍ദേശിച്ചത്. പ്രഭാകര്‍ കൊറെ, രമേഷ് കത്തി, പ്രകാശ് ഷെട്ടി എന്നിവരുടെ പേരുകളാണ് സംസ്ഥാന ഘടകം നിര്‍ദേശിച്ചത്. നാമനിര്‍ദേശ പട്ടിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം ജൂണ്‍ 9 ആണ്.