ന്യൂഡൽഹി: കമൽനാഥ് സർക്കാരിനെ താഴെയിറക്കാൻ ഭാരതീയ ജനതാ പാർട്ടി കുതിരക്കച്ചവടം നടത്തുന്നുവെന്ന് മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ദിഗ്‌വിജയ സിംഗ്. ബിഎസ്‌പി, കോൺഗ്രസ്, സമാജ്‌വാദി എംപിമാരെ ഡൽഹിയിലേക്ക് കൊണ്ടുവരുന്നതിനുള്ള നടപടികൾ ബിജെപി ആരംഭിച്ചതായും ദിഗ്‌വിജയ് സിംഗ് ആരോപിച്ചു.
ബി.ജെ.പി കുതിരക്കച്ചവടം നടത്തുന്നുവെന്ന് ദിഗ്‌വിജയ സിംഗ് - കുതിരക്കച്ചവടം
വിവാദം സൃഷ്ടിക്കാൻ നുണ പറയുന്നത് ദിഗ്‌വിജയ് സിംഗിന്‍റെ ശീലമാണെന്ന് ശിവരാജ് സിംഗ് ചൗഹാന്‍
മധ്യപ്രദേശിലെ കോൺഗ്രസ് സർക്കാരിനെ താഴെയിറക്കുന്നതിനായി ശിവരാജ് സിംഗ് ചൗഹാനും നരോട്ടം മിശ്രയും കോൺഗ്രസ് എംഎൽഎമാർക്ക് 35 കോടി രൂപ വരെ കൈക്കൂലി വാഗ്ദാനം ചെയ്യുന്നുവെന്ന് ഇന്നലെ ദിഗ്‌വിജയ് സിംഗ് ആരോപിച്ചിരുന്നു. അതേസമയം കോൺഗ്രസ് നേതാവ് ഉന്നയിച്ച കുതിരക്കച്ചവട ആരോപണങ്ങളോട് പ്രതികരിച്ച ശിവരാജ് സിംഗ് ചൗഹാന്‍ രാജ്യസഭാ എംപി പറയുന്നത് നുണയാണെന്നും വിവാദം സൃഷ്ടിക്കാൻ നുണ പറയുന്നത് അദ്ദേഹത്തിന്‍റെ ശീലമാണെന്നുമാണ് പറഞ്ഞത്.
2018ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 230 സീറ്റില്‍ 114 സീറ്റുകൾ നേടിയ കോൺഗ്രസ് നാല് സ്വതന്ത്ര എംഎൽഎമാരുടെയും രണ്ട് ബിഎസ്‌പി എംഎൽഎമാരുടെയും സമാജ്‌വാദി പാർട്ടിയിലെ നിയമസഭാംഗങ്ങളുടെയും പിന്തുണയോടെയാണ് സർക്കാർ രൂപീകരിച്ചത്. സംസ്ഥാന നിയമസഭയിൽ 109 സീറ്റുകളാണ് ബിജെപിക്കുള്ളത്.