കേരളം

kerala

ETV Bharat / bharat

ബിഹാർ തെരഞ്ഞെടുപ്പ്; ബിജെപി തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ചേരുന്നു - ഭാരതീയ ജനതാ പാർട്ടി

ബിജെപി ആസ്ഥാനത്ത് ചേർന്ന യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും പങ്കെടുക്കുന്നു

ബിഹാർ തെരഞ്ഞെടുപ്പ്  തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം  ബി.ജെ.പി ആസ്ഥാനം  CEC meeting  Bihar candidates  ഭാരതീയ ജനതാ പാർട്ടി  തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം
ബിഹാർ തെരഞ്ഞെടുപ്പ്; ഭാരതീയ ജനതാ പാർട്ടി തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ചേരുന്നു

By

Published : Oct 10, 2020, 8:41 PM IST

ന്യൂഡൽഹി:ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പട്ടിക തയാറാക്കാൻ ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ചേരുന്നു. ബിജെപി ആസ്ഥാനത്ത് ചേർന്ന യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും പങ്കെടുക്കുന്നു. ബിഹാർ തെരഞ്ഞെടുപ്പിനായി നേരത്തെ സി.ഇ.സി യോഗവും ചേർന്നിരുന്നു. ജെഡി-യു തീരുമാനിച്ച സീറ്റുകളിൽ നിന്ന് വികാസ്‌ഷീൽ ഇൻസാൻ പാർട്ടിക്ക് (വി.ഐ.പി) 11 സീറ്റുകൾ ബിജെപി നൽകിയിട്ടുണ്ട്. സീറ്റ് പങ്കിടലിന് ബിജെപിയും ജെഡിയുവും സമ്മതിച്ചിട്ടുണ്ട്. ജിതൻ റാം മഞ്ജിയുടെ ഹിന്ദുസ്ഥാനി ആവാം മോർച്ചക്കും ജെഡി-യു സീറ്റുകൾ നൽകിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഒക്‌ടോബർ 28 മുതൽ മൂന്ന് ഘട്ടങ്ങളായി നടക്കും. നവംബർ 10ന് ഫലം പ്രഖ്യാപിക്കും.

ABOUT THE AUTHOR

...view details