പനാജി: ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് മാപ്പ് പറയണമെന്ന കോണ്‍ഗ്രസിന്‍റെ ആവശ്യത്തെ വിമര്‍ശിച്ച് ബിജെപി. ആഘോഷവേളയില്‍ സാമൂഹ്യ അകലം പാലിക്കേണ്ടതിന്‍റെയും മുഖാവരണം ധരിക്കേണ്ടതിന്‍റെയും ആവശ്യകതയെ കുറിച്ചാണ് മുഖ്യമന്ത്രി സംസാരിച്ചത്. ഇതില്‍ മാപ്പ് പറയേണ്ട സാഹചര്യമില്ലെന്നും ബിജെപി വക്താവ് ദത്തപ്രസാദ് നായിക് പറഞ്ഞു. അയോധ്യയിൽ രാമക്ഷേത്ര നിര്‍മാണം വൈകിപ്പിക്കാന്‍ സാധ്യമായതെല്ലാം ചെയ്‌ത കോണ്‍ഗ്രസാണ് പെട്ടന്ന് ഭക്തരായതെന്നും രാഷ്ട്രീയ ലാഭത്തിന് വേണ്ടി കോണ്‍ഗ്രസ് മതവികാരം ഉപയോഗപ്പെടുത്തുകയാണെന്നും ദത്തപ്രസാദ് നായിക് ആരോപിച്ചു. കോണ്‍ഗ്രസ് വക്താവ് അമര്‍നാഥ് പഞ്ചിക്കറിനുള്ളിലെ ഹിന്ദു ഉണര്‍ന്നതില്‍ സന്തോഷവാനാണെന്നും അദ്ദേഹം പരിഹസിച്ചു.
പ്രമോദ് സാവന്ത് മാപ്പ് പറയണമെന്ന കോണ്‍ഗ്രസിന്‍റെ ആവശ്യത്തെ വിമര്‍ശിച്ച് ബിജെപി - BJP
രാമക്ഷേത്രം നിര്‍മിക്കാന്‍ വൈകിപ്പിച്ചവരാണ് ഇപ്പോള്‍ ഹിന്ദു വികാരത്തെ കുറിച്ച് സംസാരിക്കുന്നതെന്ന് ബിജെപി
പ്രമോദ് സാവന്ത് മാപ്പ് പറയണമെന്ന കോണ്‍ഗ്രസിന്‍റെ ആവശ്യത്തെ വിമര്‍ശിച്ച് ബിജെപി
ഗണേണ ചതുര്‍ഥിക്ക് ശേഷം സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ചെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം. വിനായക ചതുര്‍ഥി ആഘോഷങ്ങളില്‍ പങ്കെടുത്തവര്‍ സംസ്ഥാനത്ത് കൊവിഡ് വ്യാപിപ്പിക്കുന്നെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം നിര്‍ഭാഗ്യകരമാണെന്നും മുഖ്യമന്ത്രി മാപ്പ് പറയണമെന്നും അമര്‍നാഥ് പറഞ്ഞു.