ന്യൂഡൽഹി: ബിജെപി വാട്‌സ് ആപ്പിലും പിടിമുറുക്കിയിട്ടുണ്ടെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇതുവഴി രാജ്യത്ത് ഇടപാടുകൾ നടത്താൻ ഇപ്പോൾ കേന്ദ്രസർക്കാരിന്‍റെ അനുമതി ആവശ്യമാണ്. അമേരിക്കയുടെ ടൈം മാഗസിൻ വാട്‌സ് ആപ്പ് - ബിജെപി ബന്ധം തുറന്നുകാട്ടിയതിന് പിന്നാലെയാണ് രാഹുൽ ഗാന്ധി രംഗത്തെത്തിയത്.
ബിജെപി വാട്‌സ്ആപ്പിലും പിടിമുറുക്കിയിട്ടുണ്ടെന്ന് രാഹുൽ ഗാന്ധി - വാട്‌സാപ്പ് ബിജെപി
അമേരിക്കയുടെ ടൈം മാഗസിൻ വാട്‌സ് ആപ്പ് - ബിജെപി ബന്ധം തുറന്നുകാട്ടിയതിന് പിന്നാലെയാണ് രാഹുൽ ഗാന്ധി രംഗത്തെത്തിയത്. ബിജെപിയും ആർഎസ്‌എസും രാജ്യത്ത് ഫേസ്ബുക്കിനെയും വാട്‌സ് ആപ്പിനെയും നിയന്ത്രിക്കുന്നുവെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു.

ബിജെപി വാട്‌സാപ്പിലും പിടിമുറുക്കിയിട്ടുണ്ടെന്ന് രാഹുൽ ഗാന്ധി
40 കോടി ഇന്ത്യക്കാർ ഉപയോഗിക്കുന്ന വാട്‌സ് ആപ്പിൽ ഇപ്പോൾ ഇടപാടുകൾ നടത്തുന്നതിന് മോദി സർക്കാരിന്‍റെ അനുമതി ആവശ്യമാണ്. ബിജെപിയും ആർഎസ്‌എസും രാജ്യത്ത് ഫേസ്ബുക്കിനെയും വാട്‌സ് ആപ്പിനെയും നിയന്ത്രിക്കുന്നുവെന്ന് ഓഗസ്റ്റ് 16 ന് രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു. വോട്ടർമാരെ സ്വാധീനിക്കാൻ ഇവർ സമൂഹമാധ്യമങ്ങളിലൂടെ വ്യാജവാർത്തകളും വിദ്വേഷവും പ്രചരിപ്പിക്കുന്നുവെന്നും രാഹുല്‍ ആരോപിച്ചു.