കേരളം

kerala

ETV Bharat / bharat

അനധികൃത പണം ചിലവാക്കി നദ്ദയുടെ റാലി; 13 ലക്ഷം രൂപ പിഴ ഈടാക്കി കോര്‍പ്പറേഷന്‍

കോര്‍പ്പറേഷന്‍റെ നടപടി നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസും രംഗത്തെത്തി

BJP fined for illegal hoardings  Illegal hoardings in MP  Indore Municipal Corporation  ജെ പി നദ്ദ  ജെ പി നദ്ദയുടെ റാലി  ബിജെപിക്ക് പിഴ
അനധികൃത പണം ചെലവാക്കി നദ്ദയുടെ റാലി; 13 ലക്ഷം രൂപ പിഴ ഈടാക്കി കോര്‍പ്പറേഷന്‍

By

Published : Dec 23, 2019, 4:51 PM IST

ഇന്‍ഡോര്‍:ബിജെപി വര്‍ക്കിങ് പ്രസിഡന്‍റ് ജെപി നദ്ദ നേതൃത്വം നല്‍കിയ റാലിക്കായി അനധികൃതമായി പണം ചിലവാക്കിയതിന് ബിജെപിക്ക് പിഴ. 13.46 ലക്ഷം രൂപയാണ് ഇന്‍ഡോര്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ പിഴ ചുമത്തിയത്. ഇത് സംബന്ധിച്ച നോട്ടീസുകള്‍ നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പതിപ്പിച്ചു.

അതേസമയം, 13.46 ലക്ഷം രൂപ തിരിച്ചുപിടിക്കുന്നതിനായി ബിജെപി മുനിസിപ്പൽ പ്രസിഡന്‍റ് ഗോപി നേമയ്ക്ക് കോര്‍പ്പറേഷന്‍ നോട്ടീസയച്ചതായാണ് വിവരം. എന്നാല്‍ നോട്ടീസ് കിട്ടിയിട്ടില്ലെന്നാണ് ബിജെപിയുടെ വിശദീകരണം. കോര്‍പ്പറേഷന്‍ പതിച്ച 3,500 ലധികം നോട്ടീസുകള്‍ ബിജെപി പ്രവര്‍ത്തകര്‍ നീക്കം ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം, നോട്ടീസ് പതിച്ചതിനെതിരെ കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്. കോര്‍പ്പറേഷന്‍റെ നടപടി നിയമവിരുദ്ധമാണെന്നാണ് കോണ്‍ഗ്രസിന്‍റേയും ആരോപണം.

ABOUT THE AUTHOR

...view details