കേരളം

kerala

ETV Bharat / bharat

തെലങ്കാനയിൽ ബിജെപി പ്രതിനിധി സംഘത്തെ വീട്ടുതടങ്കലിലാക്കി - house arrest

ബിജെപി നേതാവ് ഡോ. കെ. ലക്ഷ്‌മൺ, എംഎൽസി എൻ. രാംചന്ദർ റാവു, എം‌എൽ‌എ രാജ സിംഗ് എന്നിവരെയാണ് വീട്ടുതടങ്കലിലാക്കിയത്

BJP delegation  ബിജെപി പ്രതിനിധി സംഘം  തെലങ്കാന മുഖ്യമന്ത്രി  ഡോ. കെ. ലക്ഷ്‌മൺ  Telangana CM  house arrest  വീട്ടുതടങ്കൽ
തെലങ്കാനയിൽ ബിജെപി പ്രതിനിധി സംഘത്തെ വീട്ടുതടങ്കലിലാക്കി

By

Published : Jun 12, 2020, 2:53 PM IST

ഹൈദരാബാദ്‌: തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവുമായുള്ള കൂടിക്കാഴ്‌ചക്ക് തൊട്ടുമുമ്പ് ബിജെപി പ്രതിനിധി സംഘത്തെ വീട്ടുതടങ്കലിലാക്കി. ബിജെപി നേതാവ് ഡോ. കെ. ലക്ഷ്‌മൺ, എംഎൽസി എൻ. രാംചന്ദർ റാവു, എം‌എൽ‌എ രാജ സിംഗ് എന്നിവരെയാണ് തടങ്കലിലാക്കിയത്. സംസ്ഥാനത്തെ കൊവിഡ് വിഷയവുമായി ബന്ധപ്പെട്ട് ഇന്ന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്താനിരിക്കേ പൊലീസെത്തി വീട്ടുതടങ്കലിൽ പോകാൻ നിർദേശം നൽകിയെന്ന് കെ. ലക്ഷ്‌മൺ പറഞ്ഞു. 208 കൊവിഡ് കേസുകളാണ് തെലങ്കാനയിൽ പുതിയതായി റിപ്പോർട്ട് ചെയ്‌തത്. സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 4,320 ആയി ഉയർന്നു. 2,162 പേർ ചികിത്സയിൽ തുടരുമ്പോൾ 165 പേർ മരിച്ചു.

ABOUT THE AUTHOR

...view details