രാജസ്ഥാന്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപി നിരന്തരം ശ്രമിക്കുന്നതായി രണ്‍ദീപ് സിങ് സുര്‍ജേവാല - Randeep Singh Surjewala
ജയ്‌പൂരില്‍ നടന്ന് പ്രസ് കോണ്‍ഫറന്‍സിനിടെയാണ് കോണ്‍ഗ്രസ് വക്താവ് ബിജെപിക്കെതിരെ ആരോപണമുന്നയിച്ചത്.

ജയ്‌പൂര്‍: രാജസ്ഥാനില്‍ സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ബിജെപി നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നതായി കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല. ജയ്‌പൂരില്‍ നടന്ന് പ്രസ് കോണ്‍ഫറന്‍സിനിടെയാണ് അദ്ദേഹം ബിജെപിക്കെതിരെ ആരോപണമുയര്‍ത്തിയത്. തങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുവാനായി കേന്ദ്രം അധികാരം ദുര്‍വിനിയോഗിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രി അശോക് ഗെഹ്‌ലട്ടിന്‍റെ സഹോദരന്‍റെ വസതിയില്‍ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ട്രേറ്റ് നടത്തിയ റെയ്‌ഡിനെ പരാമര്‍ശിച്ചായിരുന്നു അദ്ദേഹത്തിന്‍റെ പ്രസ്‌താവന. സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള കേന്ദ്രത്തിന്‍റെ തന്ത്രങ്ങളാണിതെന്നും ഇവര്‍ ജനാധിപത്യത്തെ വെല്ലുവിളിക്കുകയാണെന്നും ഇത്തരം ശ്രമങ്ങള്‍ ഒരിക്കലും വിജയിക്കില്ലെന്നും കോണ്‍ഗ്രസ് വക്താവ് കൂട്ടിച്ചേര്‍ത്തു.