ഭുവനേശ്വർ: ഒക്ടോബർ 16 ന് ജജ്‌പൂരിൽ അന്തരിച്ച പഞ്ചായത്ത് എക്സിക്യൂട്ടീവ് ഓഫീസർ സ്മിത റാണി ബിശ്വാളിന്‍റെ മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ്, ബിജെപി എംഎൽഎമാര്‍ വ്യാഴാഴ്ച ഒഡീഷ നിയമസഭയിൽ പ്രതിഷേധിച്ചു. സ്മിത റാണി ബിശ്വാളിന്‍റെ കൊലപാതകത്തിൽ ജജ്‌പൂർ ജില്ലാ പൊലീസ് സൂപ്രണ്ട് ചരൺ സിംഗ് മീന അന്വേഷണത്തെ സ്വാധീനിച്ചുവെന്ന് ബിജെപി ആരോപിച്ചു.
ഒഡീഷാ നിയമസഭയില്‍ കോണ്‍ഗ്രസ്-ബിജെപി എംഎൽഎമാരുടെ പ്രതിഷേധം - BJP, Congress MLA protest inside Odisha Assembly
പഞ്ചായത്ത് ഉദ്യോഗസ്ഥയുടെ മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപെട്ടാണ് കോണ്‍ഗ്രസ്-ബിജെപി എംഎല്‍എമാർ പ്രതിഷേധിച്ചത്. കഴിഞ്ഞ മാസം 16-നാണ് ജജ്‌പൂര്‍ ജില്ലയില്‍ ഗസ്റ്റ് ഹൗസില്‍ ഉദ്യോഗസ്ഥയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്
പഞ്ചായത്ത് ഓഫീസറുടെ മരണം
പഞ്ചായത്ത് എക്സിക്യൂട്ടീവ് ഓഫീസർ സ്മിത റാണി ബിശ്വാളിന്‍റെ മരണവുമായി ബന്ധപ്പെട്ട് ജജ്‌പൂർ എസ്‌പി ചരൺ സിംഗ് മീനക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്യണമെന്ന് ബിജെപി ഒഡീഷ വൈസ് പ്രസിഡന്‍റ് എസ് മൊഹന്തി പറഞ്ഞു.
കഴിഞ്ഞ മാസം 16 നാണ് ജജ്‌പൂര്‍ ജില്ലയിലെ ധർമശാല ബ്ലോക്കിന് കീഴിലുള്ള ബലിഗാരിയിലെ ഗസ്റ്റ് ഹൗസില്‍ ബിശ്വാളിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.