കേരളം

kerala

ETV Bharat / bharat

പോരാട്ടം നേർക്കുനേർ: പത്രികയില്‍ സാമ്യം - ബിജെപി

ബിജെപിയും കോൺഗ്രസും പുറത്തിറക്കിയ പ്രകടന പത്രികയില്‍ പല വിഷയങ്ങളിലും ഇരുപാര്‍ട്ടികളും ഒരേ നിലപാട് സ്വീകരിച്ചിട്ടുണ്ട്

ബിജെപി-കോണ്‍ഗ്രസ്; പ്രകടന പത്രിക താരതമ്യം

By

Published : Apr 8, 2019, 7:53 PM IST

2019 ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ പോരാട്ടം ശക്തമാക്കി ബിജെപിയും കോണ്‍ഗ്രസും. ഇരു പാര്‍ട്ടികളും ഇതിനോടകം തന്നെ പ്രകടന പത്രികകള്‍ പുറത്തിറക്കിയിട്ടുണ്ട്. ഏപ്രില്‍ രണ്ടിന് കോണ്‍ഗ്രസ് പത്രിക പുറത്തിറക്കിയപ്പോള്‍ ഇന്നായിരുന്നു ബിജെപി പത്രിക പുറത്ത് വിട്ടത്. രാഷ്ട്രീയപരമായി വിവിധ ചേരിയില്‍ നില്‍ക്കുന്ന ഇരു രാഷ്ട്രീയ പാര്‍ട്ടികളുടെ വിവിധ വിഷയങ്ങളിലെ നിലപാടുകള്‍ ഒന്നു പരിശോധിക്കാം.

ദേശീയ സുരക്ഷ

കോണ്‍ഗ്രസ്: പ്രതിരോധ ചിലവ് വര്‍ധിപ്പിക്കും, സ്വന്തമായി ആയുധങ്ങള്‍ നിർമ്മിക്കാനുള്ള ആഭ്യന്തര ശേഷി വികസിപ്പിക്കും

ബിജെപി: സേനക്കായി ആധുനീക ഉപകരണങ്ങള്‍ എത്തിക്കും, പ്രതിരോധ മേഖലയിൽ സ്വാശ്രയത്വം നേടാൻ പരിശ്രമിക്കും

തൊഴില്‍

കോണ്‍ഗ്രസ്: കേന്ദ്രത്തിലും സംസ്ഥാനങ്ങളിലുമായി 2020 മാര്‍ച്ചിനകം 34 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കും

ബിജെപി: സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗത്തിന് 10 ശതമാനം സംവരണം നല്‍കി കേന്ദ്രത്തിലും സംസ്ഥാനത്തിലും സര്‍ക്കാര്‍ ജോലികള്‍ നല്‍കും, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കായി പ്രത്യേകം സംരംഭ പദ്ധതികളും

കൃഷി

കോണ്‍ഗ്രസ്: ദരിദ്രരായി 20 ശതമാനം കര്‍ഷക കുടുംബങ്ങള്‍ക്ക് 72000 രൂപ നല്‍കുന്ന പദ്ധതി, പ്രത്യേക കാര്‍ഷിക ബജറ്റ്

ബിജെപി: 2022ഓടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കും, അറുപത് വയസ്സ് കഴിഞ്ഞ ചെറുകിട-ഇടത്തരം കര്‍ഷകര്‍ക്ക് പെന്‍ഷന്‍.

പൗരത്വ ഭേദഗതി ബിൽ

കോണ്‍ഗ്രസ്: പൗരത്വ ഭേദഗതി ബിൽ പിന്‍വലിക്കും, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക പരിഗണന

ബിജെപി: പൗരത്വ ഭേദഗതി ബില്ലില്‍ നിലനില്‍ക്കുന്ന ആശങ്കകള്‍ പരിഹരിക്കും

ജമ്മു കാശ്മീര്‍

കോണ്‍ഗ്രസ്: ആര്‍ട്ടിക്കിള്‍ 370ല്‍ മാറ്റം വരുത്തില്ല

ബിജെപി: ആര്‍ട്ടിക്കിള്‍ 370, ആര്‍ട്ടിക്കിള്‍ 35എ എന്നിവ റദ്ദാക്കും

നികുതി

കോണ്‍ഗ്രസ്: നിലവിലെ ജി എസ് ടി നിയമങ്ങളില്‍ മാറ്റം വരുത്തി പുതിയ ജി എസ് ടി സിസ്റ്റം നിലവില്‍ കൊണ്ടുവരും

ബിജെപി: നിലവിലെ ജിഎസ്ടി നിയമങ്ങൾ കൂടുതൽ ലളിതമാക്കും

നിയമം

കോണ്‍ഗ്രസ്: വിചാരണ കൂടാതെ തടവ് അനുവദിക്കുന്ന നിയമങ്ങൾ ഭേദഗതി ചെയ്യും, സമഗ്രമായ ജയിൽ പരിഷ്കാരങ്ങൾ നടപ്പിലാക്കും

ബിജെപി: തീവ്രവാദത്തിനെതിരെയും ഭീകരവാദത്തിനെതിരെയും വിട്ടുവീഴ്ചയില്ല, പ്രതിരോധ മേഖലയിൽ സ്വയം പര്യാപ്തത വളർത്തിയെടുക്കുക.

ആസൂത്രണം

കോണ്‍ഗ്രസ്: ആസൂത്രണ കമ്മീഷനുമായി ആലോചിച്ച് നീതി അയോഗിനെ കൂടുതല്‍ പ്രവര്‍ത്തനക്ഷമമാക്കും

ബിജെപി: നീതി അയോഗ് മുഖേന സഹകരണ ഫെഡറലിസം സ്ഥാപിക്കും സംസ്ഥാനങ്ങളെ കൂടുതലായി ഇടപെടുത്തും

സ്ത്രീ

കോണ്‍ഗ്രസ്: സ്ത്രീകള്‍ക്ക് നിയമസഭകളിലും ലോകസഭയിലും 33 ശതമാനം സംവരണം. തുല്യജോലിക്ക് തുല്യ വേതനം

ബിജെപി: സ്ത്രീകള്‍ക്ക് നിയമസഭകളിലും ലോകസഭയിലും 33 ശതമാനം സംവരണം. ട്രിപ്പിൾ തലാക്, നിക്കാഹ് ഹാലാല എന്നിവയെ വിലക്കുകയും ഒഴിവാക്കുകയും ചെയ്യുന്ന ബിൽ.

ABOUT THE AUTHOR

...view details