ആദായ നികുതി വകുപ്പിന്‍റെ റെയ്‌ഡിൽ പ്രതിഷേധവുമായി ഡിഎംകെ നേതാവ് കനിമൊഴി. തന്‍റെ വീട്ടിൽ നടത്തിയ റെയ്‌ഡ് നിയമവിരുദ്ധമാണെന്ന് കനിമൊഴി പ്രതികരിച്ചു. ലോക്സഭാ തോൽവി ഭയന്നാണ് ബിജെപി റെയ്‌ഡ് നടത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശ പ്രകാരമാണ് ആദായ നികുതി വകുപ്പ് പ്രവർത്തിക്കുന്നതെന്നും കനിമൊഴി ആരോപിച്ചു.
ആദായ നികുതി വകുപ്പിന്‍റെ റെയ്‌ഡ് നിയമവിരുദ്ധമെന്ന് കനിമൊഴി - ആദായ നികുതി വകുപ്പ്
രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധനയെന്ന് ആദായ നികുതി വകുപ്പ്.
ആദായ നികുതി വകുപ്പ് റെയ്‌ഡ് നിയമവിരുദ്ധമെന്ന് കനിമൊഴി
ബിജെപിയുടെ സംസ്ഥാന അധ്യക്ഷയായ തമിഴിസൈ സൗന്ദര രാജയുടെ വീട്ടിൽ കോടികളാണ് സൂക്ഷിച്ചിരിക്കുന്നതെന്നും എന്തുകൊണ്ടാണ് അവിടെ റെയ്ഡ് നടത്താത്തതെന്നും കനിമൊഴി ചോദിച്ചു. കനിമൊഴി മത്സരിക്കുന്ന തൂത്തുക്കുടി മണ്ഡലത്തിലെ വീട്ടിലാണ് റെയ്ഡ് നടന്നത്. കണക്കിൽപ്പെടാത്ത പണം വീട്ടിൽ സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധനയെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. എന്നാൽ റെയ്ഡില്‍ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
Last Updated : Apr 17, 2019, 1:03 PM IST