കേരളം

kerala

ETV Bharat / bharat

ഷൂട്ടിംഗ് താരം ശ്രേയസി സിംഗ് ജാമുയിയിൽ നിന്ന് വിജയിച്ചു - ബിഹാര്‍ തെരഞ്ഞെടുപ്പ് വാര്‍ത്ത

നിലവിലെ എം‌എൽ‌എയും രാഷ്ട്രീയ ജനതാദൾ സ്ഥാനാർഥിയുമായ വിജയ് പ്രകാശിനെയും 41,049 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് വിജയം.

BJP candidate  shooter Shreyasi Singh wins from Jamui  ശ്രേയസി സിംഗ്  ബിഹാര്‍ തെരഞ്ഞെടുപ്പ്  ബിഹാര്‍ തെരഞ്ഞെടുപ്പ് വാര്‍ത്ത  ബിഹാര്‍ തെരഞ്ഞെടുപ്പ് ഫലം
ശ്രേയസി സിംഗ് ജാമുയിയിൽ നിന്ന് വിജയിച്ചു

By

Published : Nov 11, 2020, 5:10 AM IST

പട്‌ന: ബിജെപി സ്ഥാനാര്‍ഥിയും ഷൂട്ടിംഗ് താരവുമായിരുന്ന ശ്രേയസി സിംഗ് ജാമുയി നിയോജക മണ്ഡലത്തില്‍ നിന്നും വിജയിച്ചു. കോമൺ‌വെൽത്ത് ഗെയിംസിൽ സ്വർണം നേടിയ ഷൂട്ടറാണ് ശ്രേയസി സിംഗ്. നിലവിലെ എം‌എൽ‌എയും രാഷ്ട്രീയ ജനതാദൾ സ്ഥാനാർഥിയുമായ വിജയ് പ്രകാശിനെ 41,049 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് വിജയം. 2010 ൽ അന്തരിച്ച മുൻ കേന്ദ്രമന്ത്രിയും ലോക്സഭാ എംപിയുമായ ദിഗ്‌വിജയ് സിങ്ങിന്റെ മകളാണ് സിംഗ്. ഒക്ടോബർ നാലിന് പാർട്ടി നേതാവ് ഭൂപേന്ദ്ര യാദവിന്റെ സാന്നിധ്യത്തിലാണ് ബിജെപിയിൽ ചേർന്നത്.

ABOUT THE AUTHOR

...view details