ലോക്സഭ തെരഞ്ഞെടുപ്പിലേക്കുള്ള ബിജെപിയുടെ എട്ടാമത് സ്ഥാനാര്‍ഥി പട്ടികപുറത്തിറക്കി. ഒഡീഷ നിയമസഭയിലേക്കുള്ള മൂന്നാമത് പട്ടികയും പ്രസിദ്ധീകരിച്ചു. ഒഡീഷയിലെ രണ്ട് ലോക്സഭ മണ്ഡലങ്ങളിലേക്കും ഒന്‍പത് നിയമസഭ മണ്ഡലങ്ങലളിലേക്കുമുള്ള പട്ടികയാണ് പ്രസിദ്ധീകരിച്ചത്.മുന്‍ എംപിയും ഉത്കല്‍ ഭാരത് പാര്‍ട്ടി സ്ഥാപകനുമായ ഖര്‍ബേല സ്വെയ്നും ഒഡീഷ മുന്‍ ഡിജിപിയും സിആര്‍പിഎഫ് ഡിജിയും ആയിരുന്ന പ്രകാശ് മിശ്ര എന്നിവര്‍ ലോക്സഭ സ്ഥാനാര്‍ഥി പട്ടികയില്‍ ഇടം പിടിച്ചു. സ്വെയ്ന്‍ ഏതാനും ദിവസങ്ങള്‍ മുന്‍മ്പാണ്ബിജെപിയില്‍ ചേര്‍ന്നത്. കന്ദാമല്‍ മണ്ഡലത്തില്‍ നിന്നുമാണ് ഖര്‍ബേല സ്വെയ്ന്‍ മത്സരിക്കുന്നത്. തിങ്കളാഴ്ച്ചയാണ് പ്രകാശ് മിശ്ര പാര്‍ട്ടിയില്‍ ചേര്‍ന്നത്. ഒഡീഷയിലെ കട്ടക് നിന്നുമാണ് മിശ്ര മത്സരിക്കുന്നത്. 21 പാര്‍ലമെന്‍ററി നിയോജകമണ്ഡലങ്ങളാണ് ഒഡീഷയില്‍ ഉള്ളത്.
ബിജെപിയുടെ എട്ടാമത് സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി - കന്ദാമല്‍ മണ്ഡലം
ലോക്സഭാ മണ്ഡലങ്ങലളിലേക്കുള്ള ബിജെപിയുടെ എട്ടാമത് പട്ടികയാണ് പുറത്ത് വന്നത്. ഒഡീഷ നിയമസഭയിലേക്കുള്ള മൂന്നാമത് പട്ടികയും പ്രസിദ്ധീകരിച്ചു
സ്ഥാനാര്‍ഥി പട്ടിക
ഒഡീഷ ലെജിസ്ലേറ്റീവ്അസംബ്ലിതെരഞ്ഞെടുപ്പിലേക്കുള്ള ബിജെപിയുടെ മൂന്നാമത്തെലിസ്റ്റില്‍ ദിനേഷ് ജെയ്ന്‍, ദിപേന്ദ്ര മൊഹപത്ര, ബന്ദ്രനര്യന്‍ ദള്‍, പ്രദീപ് നായിക്, ദബാനര്യന്‍ പ്രധാന്‍, സംമ്പദ് സ്വെയ്ന്‍, നരേന്ദ്ര നായക്, ബിസ്വരഞ്ചന്‍ ബദജേന, റിഷബ് നന്ദ എന്നിവരും ഉള്‍പ്പെടുന്നു. നാല്ഘട്ടങ്ങളായാണ് ഒഡീഷയില്‍ തെരഞ്ഞെടുപ്പ് നടക്കുക.